ശാസ്ത്രീയ സംഗീതം ഇഷ്ട്പ്പെടുന്ന ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതിരിപ്പിക്കാനൊരുങ്ങി ആപ്പിൾ. കമ്പനി തന്നെ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ആപ്പിൾ മ്യൂസിക് ക്ലാസിക് ആപ്ലിക്കേഷനാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ആപ്പ് മാർച്ച് 28-ന് ലോകമെമ്പാടും ലോഞ്ച് ചെയ്യും. ആൻ്ഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ ആപ്പിൾ മ്യൂസികിനൊപ്പമായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക.
പുതിയ സേവനം ലഭ്യമാകുന്നതിന് പ്രത്യേക വരിസംഖ്യ നൽകേണ്ടതില്ലെന്ന് ആപ്പിൾ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ ക്ലാസിക്കൽ മ്യൂസിക് ഫീച്ചർ ലഭ്യമാക്കുക ആപ്പിൾ ഫോണുകളിൽ മാത്രമായിരിക്കും. ഉയർന്ന ഓഡിയോ നിലവാരം നൽകുമെന്നും പരസ്യങ്ങൾ ഒഴിവാക്കുമെന്നും കമ്പനി അറിയിച്ചു. ആപ്പ് സ്റ്റോർ ലിസ്റ്റിംഗ് പ്രകാരം ഐഫോൺ 6-ലും അനുമതികളുള്ള ഫോണുകളിലും മാത്രമായിരിക്കും ഇത് ലഭ്യമാകുക.
ഇംഗ്ലീഷ്, ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ് എന്നിവുൾപ്പെടെ ആറ് ഭാഷകളിൽ ലഭ്യമാകും. ലോഞ്ച് ചെയ്തതിന് ശേഷം ആപ്പിൾ മ്യൂസിക്, ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ, പോഡ്കാസ്റ്റ് എന്നിവയുൾപ്പടെ മൂന്ന് ആപ്ലിക്കേഷനുകളാണ് ആപ്പിളിന്റെ സംഗീത വിഭാഗത്തിലുണ്ടാവുക.
Comments