ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം
ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
തെക്ക് കിഴക്കേ ദിക്കിൽ പൂജാമുറി വെക്കാമോ
തെക്ക് ദിക്കിൽ പൂജാമുറി വന്നാൽ
ആചാര്യന്മാരുടെ അഭിപ്രായ പ്രകാരം പൂജാമുറി കൊടുക്കുന്നതിന് ഒട്ടും യോജിക്കാത്ത ദിക്കാണ് തെക്ക്. ശക്തമായ അസന്തുലിതാവസ്ഥ വന്‍ തോതിലുളള ഉയര്‍ച്ച താഴ്ചകള്‍, ഔദ്യോഗീക ജീവിതത്തിലെ നിലനില്പ്പില്ലായ്മ, വ്യക്തിജീവിതത്തിലെ അസംതൃപ്തി ഇവയാണ് പൊതുവായി കണ്ടു വരുന്നത്. അദ്ധ്വാനവും പ്രതിഫലവും തമ്മിലുളള അനുപാതം വളരെ മോശമായിരിക്കും.
തെക്ക് പടിഞ്ഞാറ് ദിക്കിൽ പൂജാമുറി വന്നാൽ
തെക്ക് പടിഞ്ഞാറ് പൂജാമുറി വന്നാല്‍ അനവസരത്തില്‍ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത നല്കുന്നു. സാധാരണ രോഗം ബാധിക്കുന്നത് ശുദ്ധീകരണ അവയവങ്ങളായ – ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം, ത്വക്ക് എന്നിവയെയായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കളുടെ മരണം, ജീവനക്കാരുടെ മരണം, കൂടെ താമസിക്കുന്ന മരുമക്കളുടെ മരണം ഇവയ്ക്ക് സാധ്യതയുണ്ട്. രോഗം യഥാസമയം കണ്ടു പിടിക്കപ്പെടാതിരിക്കുകയോ ശരിയായ ചികിത്സ തക്ക സമയത്ത് ലഭിക്കാതിരിക്കുകയോ ചെയ്യും.
വടക്കു കിഴക്ക്, കിഴക്ക് ദിക്കുകളിൽ പൂജാമുറി വന്നാൽ
വടക്കു കിഴക്ക്, കിഴക്ക് എന്നീ ദിക്കുകള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും നല്ല സ്ഥാനമാണ് പടിഞ്ഞാറ്. ഇത് ധ്യാനിക്കുന്നതിന് ഏറ്റവും നല്ല സ്ഥാനമാണ്, ആദ്ധ്യാത്മികതയെ പ്രചോദിപ്പിക്കുകയും വൈരുധ്യാത്മകമായ ആശയങ്ങളെ ഇല്ലാതാക്കി ചിന്തയെ ശുദ്ധീകരിക്കുകയും, ശരിയായ അറിവ് കൈവരിക്കാനിട വരുത്തുകയും ഒരു മനുഷ്യനെ ആദ്ധ്യാത്മികതയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് കടന്നു ചെല്ലാനനുവദിക്കുകയും ചെയ്യുന്നു.
പടിഞ്ഞാറ് ദിക്കിൽ പൂജാമുറി വന്നാൽ
അനുഭവപരിചയത്തില്‍ നിന്നും കണ്ടു വന്നിട്ടുളളത് പടിഞ്ഞാറേ പൂജാമുറി ആ വീട്ടിലുളളവരെ മതപരമായ ആചാരങ്ങളും തത്വങ്ങളും വളരെയധികം സ്വാധീനിക്കുകയും ഈ സ്വാധീനം ഒരു ലഹരി പോലെ അവരെ ബാധിക്കുകയും വിവിധ ദൈവങ്ങളുടെ ആരാധനാലയങ്ങള്‍, ആശയവൈരുദ്ധ്യങ്ങള് ബാധിക്കാതെ തന്നെ തീര്‍ത്ഥാടനം നടത്താനിട വരുത്തുകയും അതിനുളള പ്രേരണ നല്‍കുകയും ചെയ്യുന്നു. ആത്മീയതയിലേക്കുളള ഈ മാറ്റം സംഭവിക്കുന്നത് പൊതുവെ 40 വയസ്സോടു കൂടെയായിരിക്കും.
വടക്കു പടിഞ്ഞാറ് ദിക്കിൽ പൂജാമുറി വന്നാൽ
വടക്കു പടിഞ്ഞാറ് ദിക്കിലെ പൂജാമുറി ആദ്ധ്യാത്മികതയുടെ മതപരമായ ഘടകങ്ങള്‍ക്ക് തടസ്സമാവാറില്ല. ഉദാരവും ദിവ്യവും മതപരവുമായ ഒരു മനോഭാവം വീട്ടിലുളളവര്‍ക്ക് ഉണ്ടാകുന്നു. ദാനധര്‍മ്മങ്ങള്‍ ആചരിക്കുവാന്‍ പ്രേരണ നല്കുന്നു. ഈ പ്രവണത മറ്റുളളവരാല്‍ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. മതപരമായ വിശ്വാസങ്ങളും ആദ്ധ്യാത്മികതയും ഇവരുടെ ബലഹീനതയാവുകയും അത് പുറമേ നിന്നുളളവര്‍ ഇവരുടെ വ്യക്തി ജീവിതത്തിലേക്കും വസ്തുവകകളിലേക്കും കടന്നു കയറാനിട വരുത്തുകയും ചെയ്യുന്നു. വടക്കു പടിഞ്ഞാറേ പൂജാമുറി പാത്രമറിയാതെ ദാനം ചെയ്യുന്നതിന് ഒരാളെ പ്രേരിപ്പിക്കുന്നു.
(തുടരും)
ജയറാണി ഈ വി
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Comments