പൂജാമുറി വീടിന്റെ ഏതു ദിക്കിൽ ക്രമീകരിക്കണം; തെക്ക് ,തെക്കു പടിഞ്ഞാറ്, വടക്ക് കിഴക്ക് ,കിഴക്ക്,പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിക്കുകളിൽ പൂജാമുറി വന്നാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൂജാമുറി വീടിന്റെ ഏതു ദിക്കിൽ ക്രമീകരിക്കണം; തെക്ക് ,തെക്കു പടിഞ്ഞാറ്, വടക്ക് കിഴക്ക് ,കിഴക്ക്,പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിക്കുകളിൽ പൂജാമുറി വന്നാൽ

നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം എന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 05:57 pm IST
Facebook
Twitter
WhatsAppTelegram

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം

https://janamtv.com/80661456/

ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
തെക്ക് കിഴക്കേ ദിക്കിൽ പൂജാമുറി വെക്കാമോ

https://janamtv.com/80664220/

തെക്ക് ദിക്കിൽ പൂജാമുറി വന്നാൽ
ആചാര്യന്മാരുടെ അഭിപ്രായ പ്രകാരം പൂജാമുറി കൊടുക്കുന്നതിന് ഒട്ടും യോജിക്കാത്ത ദിക്കാണ് തെക്ക്. ശക്തമായ അസന്തുലിതാവസ്ഥ വന്‍ തോതിലുളള ഉയര്‍ച്ച താഴ്ചകള്‍, ഔദ്യോഗീക ജീവിതത്തിലെ നിലനില്‍പ്പില്ലായ്മ, വ്യക്തിജീവിതത്തിലെ അസംതൃപ്തി ഇവയാണ് പൊതുവായി കണ്ടു വരുന്നത്. അദ്ധ്വാനവും പ്രതിഫലവും തമ്മിലുളള അനുപാതം വളരെ മോശമായിരിക്കും.

തെക്ക് പടിഞ്ഞാറ് ദിക്കിൽ പൂജാമുറി വന്നാൽ
തെക്ക് പടിഞ്ഞാറ് പൂജാമുറി വന്നാല്‍ അനവസരത്തില്‍ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത നല്‍കുന്നു. സാധാരണ രോഗം ബാധിക്കുന്നത് ശുദ്ധീകരണ അവയവങ്ങളായ – ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം, ത്വക്ക് എന്നിവയെയായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കളുടെ മരണം, ജീവനക്കാരുടെ മരണം, കൂടെ താമസിക്കുന്ന മരുമക്കളുടെ മരണം ഇവയ്‌ക്ക് സാധ്യതയുണ്ട്. രോഗം യഥാസമയം കണ്ടു പിടിക്കപ്പെടാതിരിക്കുകയോ ശരിയായ ചികിത്സ തക്ക സമയത്ത് ലഭിക്കാതിരിക്കുകയോ ചെയ്യും.

വടക്കു കിഴക്ക്, കിഴക്ക് ദിക്കുകളിൽ പൂജാമുറി വന്നാൽ
വടക്കു കിഴക്ക്, കിഴക്ക് എന്നീ ദിക്കുകള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും നല്ല സ്ഥാനമാണ് പടിഞ്ഞാറ്. ഇത് ധ്യാനിക്കുന്നതിന് ഏറ്റവും നല്ല സ്ഥാനമാണ്, ആദ്ധ്യാത്മികതയെ പ്രചോദിപ്പിക്കുകയും വൈരുധ്യാത്മകമായ ആശയങ്ങളെ ഇല്ലാതാക്കി ചിന്തയെ ശുദ്ധീകരിക്കുകയും, ശരിയായ അറിവ് കൈവരിക്കാനിട വരുത്തുകയും ഒരു മനുഷ്യനെ ആദ്ധ്യാത്മികതയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് കടന്നു ചെല്ലാനനുവദിക്കുകയും ചെയ്യുന്നു.

പടിഞ്ഞാറ് ദിക്കിൽ പൂജാമുറി വന്നാൽ
അനുഭവപരിചയത്തില്‍ നിന്നും കണ്ടു വന്നിട്ടുളളത് പടിഞ്ഞാറേ പൂജാമുറി ആ വീട്ടിലുളളവരെ മതപരമായ ആചാരങ്ങളും തത്വങ്ങളും വളരെയധികം സ്വാധീനിക്കുകയും ഈ സ്വാധീനം ഒരു ലഹരി പോലെ അവരെ ബാധിക്കുകയും വിവിധ ദൈവങ്ങളുടെ ആരാധനാലയങ്ങള്‍, ആശയവൈരുദ്ധ്യങ്ങള്‍ ബാധിക്കാതെ തന്നെ തീര്‍ത്ഥാടനം നടത്താനിട വരുത്തുകയും അതിനുളള പ്രേരണ നല്‍കുകയും ചെയ്യുന്നു. ആത്മീയതയിലേക്കുളള ഈ മാറ്റം സംഭവിക്കുന്നത് പൊതുവെ 40 വയസ്സോടു കൂടെയായിരിക്കും.

വടക്കു പടിഞ്ഞാറ് ദിക്കിൽ പൂജാമുറി വന്നാൽ
വടക്കു പടിഞ്ഞാറ് ദിക്കിലെ പൂജാമുറി ആദ്ധ്യാത്മികതയുടെ മതപരമായ ഘടകങ്ങള്‍ക്ക് തടസ്സമാവാറില്ല. ഉദാരവും ദിവ്യവും മതപരവുമായ ഒരു മനോഭാവം വീട്ടിലുളളവര്‍ക്ക് ഉണ്ടാകുന്നു. ദാനധര്‍മ്മങ്ങള്‍ ആചരിക്കുവാന്‍ പ്രേരണ നല്‍കുന്നു. ഈ പ്രവണത മറ്റുളളവരാല്‍ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. മതപരമായ വിശ്വാസങ്ങളും ആദ്ധ്യാത്മികതയും ഇവരുടെ ബലഹീനതയാവുകയും അത് പുറമേ നിന്നുളളവര്‍ ഇവരുടെ വ്യക്തി ജീവിതത്തിലേക്കും വസ്തുവകകളിലേക്കും കടന്നു കയറാനിട വരുത്തുകയും ചെയ്യുന്നു. വടക്കു പടിഞ്ഞാറേ പൂജാമുറി പാത്രമറിയാതെ ദാനം ചെയ്യുന്നതിന് ഒരാളെ പ്രേരിപ്പിക്കുന്നു.

(തുടരും)

ജയറാണി ഈ വി 

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

 

Tags: astrology
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies