മലയാളികൾക്ക് സുപരിചിതയാണ് അഞ്ജന അപ്പുക്കുട്ടൻ. ടെലിവിഷനിൽ കോമഡി പരമ്പരകളിലൂടെയും നിരവധി സിനിമകളിലും സീരിയലുകളിലും സാന്നിധ്യമറിയിച്ച താരമാണ് ഇവർ. കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യ കഴിവാണ് അഞ്ജനയ്‌ക്കുള്ളത്.
നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ അഭിനയത്തിലും ഷോകളിലും സജീവമായ നടിയാണ് ഇവർ. ഒരു ടെലിവിഷൻ പരിപാടിയിൽ നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താൻ ഒരു ശപഥം എടുത്തിരിക്കുകയാണെന്നാണ് അഞ്ജന പറഞ്ഞത്. അതിന് ശേഷം മാത്രമാണ് വിവാഹം കഴിക്കൂയെന്നുമാണ് നടിയുടെ നിലപാട്.
തന്റെ പിന്നാലെ പ്രണയം നടിച്ച് പലരും വന്നിരുന്നതായും പക്ഷേ അവരെല്ലാം തന്നെ തേച്ചിട്ട് പോവുകയായിരുന്നുവെന്നും അഞ്ജന പറയുന്നു. അതുകൊണ്ട് ഒരാളെ എങ്കിലും തിരിച്ച് തേക്കാതെ താൻ വിവാഹം കഴിക്കില്ലെന്ന നിലപാടിലാണ് അഞ്ജന. നിലവിൽ പ്രണയമൊന്നുമില്ലെന്നും താരം പറയുന്നു.















