മാലിന്യ സംസ്കരണത്തിൽ കേരളം പരാജയപ്പെട്ടിട്ടില്ല; മാർക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം വായിച്ചു നോക്കണമെന്ന് തോമസ് ഐസക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാലിന്യ സംസ്കരണത്തിൽ കേരളം പരാജയപ്പെട്ടിട്ടില്ല; മാർക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം വായിച്ചു നോക്കണമെന്ന് തോമസ് ഐസക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 04:01 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഒരു ജനത വിഷപുക ശ്വസിക്കുന്നതിന്റെ പ്രധാന കാരണം സർക്കാരും കൊച്ചിയിലെ പ്രദേശിക ഭരണകൂടവുമാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നും ഉയരുന്നത് വിഷപുക മാത്രമല്ല, അഴിമതിയുടെ ദുർ​ഗന്ധം കൂടിയാണ്. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതും ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളത്തതും വലിയ ജനരോഷത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനിടെ, കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും കേരളത്തിൽ പരാജയപ്പെട്ടിട്ടില്ല എന്ന വാദവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് മുൻ ധനമന്ത്രി തോമസ് ഐസക്. ഉറവിട മാലിന്യ സംസ്കരണം ലളിതമാണെന്നും മാർക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കൽ സമീപനം ഇന്ന് ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

മാർക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കൽ സമീപനം ഇന്ന് ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതിയെ മാറ്റുന്നവരാണ് മനുഷ്യരെങ്കിലും അവർ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടുന്ന പാരസ്പര്യം ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി മാർക്സ് ചൂണ്ടിക്കാണിക്കുന്ന ഒന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠതയിൽ വരുന്ന തകർച്ചയാണ്. മണ്ണിന്റെ ഫലങ്ങളെല്ലാം നഗരങ്ങളിലേക്കു പോയി. അവയുടെ അവശിഷ്ഠങ്ങൾ മണ്ണിലേക്കു തിരിച്ചു വരുന്നില്ല. മറിച്ച്, നഗരത്തെ മലിനീകരിക്കുന്നു. മാർക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം ഈ സമസ്യയുടെ ചർച്ചയിൽ നിന്നാണ് ആരംഭിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് മന്തിലി റിവ്യു പ്രസാദകശാല പുറത്തിറക്കിയിട്ടുള്ള മാർക്സിസവും ഇക്കോളജിയും സംബന്ധിച്ച ഗ്രന്ഥങ്ങൾ വായിച്ചു നോക്കാവുന്നതാണ്.

കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന മുരളി തുമ്മാരകുടിയുടെ നിലപാടിനോട് യോജിപ്പില്ല. ഉറവിട മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കുന്ന നിരവധി തദ്ദേശഭരണസ്ഥാപനങ്ങളെ കാണിച്ചു തരാനാകും. ഇന്ന് കേരളത്തിൽ ഏതാണ്ട് 20 ലക്ഷം ആളുകളെങ്കിലും തങ്ങളുടെ വീടുകളിൽ തന്നെ അല്ലെങ്കിൽ തൊട്ടടുത്ത പ്രദേശത്ത് ജൈവമാലിന്യം സംസ്കരിക്കുന്നവരാണ്. ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാൻ കേരളത്തിനു കഴിയണം. ഒത്തുപിടിച്ചാൽ ഒരു വർഷം കൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാം എന്നാണ് തോമസ് ഐസക് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്,

ഉറവിട മാലിന്യ സംസ്കരണം ലളിതമാണ്. അതിനെ അതിലളിതവൽക്കരിച്ച് വക്രീകരിക്കുന്ന സമീപനമാണ് മുരളി തുമ്മാരകുടിയുടെ പോസ്റ്റിലേതെന്നു പറയാതെ നിർവ്വാഹമില്ല. എഴുത്തിലെ അനൗപചാരികതയും നർമ്മവും മറന്നുകൊണ്ടല്ല ഈ വിമർശനം. ആദ്യത്തെ പ്രശ്നം എല്ലാ മാലിന്യങ്ങളും അതായത് അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കാനാകുമോ എന്നുളളതാണ്. ആവില്ല എന്നു വ്യക്തമാണ്. ഉറവിട മാലിന്യ സംസ്കരണം അതിനു ശ്രമിക്കുന്നുമില്ല. ഉറവിട മാലിന്യ സംസ്കരണം എന്നാൽ മൂന്ന് കാര്യങ്ങളാണ്. ഒന്ന്, ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുക. രണ്ട്, ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക. മൂന്ന്, അജൈവ മാലിന്യം ഇനം തിരിച്ച് പുനരുപയോഗത്തിനോ പുനചംക്രമണത്തിനോ അല്ലെങ്കിൽ ലാന്റ് ഫില്ലിംഗിനോ ആയി നീക്കം ചെയ്യുക.

രണ്ടാമത്തെ പ്രശ്നം ബയോഗ്യാസുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാണ്. അവ സങ്കീർണ്ണമാണെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ബയോഗ്യാസ് വേണ്ട. അതിലളിതമായ കമ്പോസ്റ്റിംഗ് രീതികളുണ്ട്. അതിനുള്ള ഒട്ടനവധി വ്യത്യസ്ത മാതൃകകൾ ഇന്നു ലഭ്യമാണ്. മൂന്നാമത്തെ പ്രശ്നം ഇങ്ങനെ കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഇതു ചെയ്യാൻ തയ്യാറാകുമോ എന്നുള്ളതാണ്. കേരളത്തിലെ എല്ലാ വീടുകളും അവരുടെ മലവിസർജ്ജ്യം വീടുകൾക്കുള്ളിലോ സമീപപ്രദേശങ്ങളിലോ ആണ് സംസ്കരിക്കുന്നത്. പിന്നെ ഇത്തിരിപോന്ന അടുക്കള മാലിന്യത്തിന്റെ കാര്യത്തിൽ എന്തിനാണ് അറയ്‌ക്കുന്നത്. ഇതെല്ലാം മൈൻഡ് സെറ്റിന്റെ പ്രശ്നമാണ്. അത് മാറ്റാവുന്നതേയുള്ളൂ. കൂടുതൽ ഗൗരവമായ പ്രശ്നം വേസ്റ്റ് റ്റു എനർജി പ്ലാന്റുകളുടെ സാമ്പത്തികമാണ്. തുമ്മാർകുടി അത് പരിശോധിക്കുന്നേയില്ല. 15 രൂപ ഒരു യൂണിറ്റ് എനർജിക്ക് വേണ്ടിവരും. ശരാശരി വേണ്ടിവരുന്ന ചെലവിനേക്കാൾ 10 രൂപയെങ്കിലും കൂടുതൽ വേണ്ടിവരും. ഈ നഷ്ടം എല്ലാ കാലത്തും സഹിക്കണം. അതേസമയം ഒരു കിലോ കമ്പോസ്റ്റ് ഉൽപ്പാദിപ്പിക്കുമ്പോൾ 10 രൂപയെങ്കിലും ഓരോ കിലോയ്‌ക്കും ലാഭംകിട്ടും. ഇത്തരമൊരു നേട്ട-കോട്ട വിശ്ലേഷണം അനിവാര്യമാണ്.

വേസ്റ്റ് റ്റു എനർജി പ്ലാന്റുകൾ പ്രവർത്തിക്കാൻ മിനിമം മാലിന്യം ഉറപ്പുവരുത്തിയേ തീരൂ. അത് ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രപ്പാടാണ് ബ്രഹ്മപുരത്തേക്ക് മാലിന്യങ്ങൾ വേർതിരിക്കാതെ കൊണ്ടുപോകുന്നതിനു പ്രേരകമായത്. കൊച്ചിയിലെ മാത്രമല്ല, സമീപപ്രദേശത്തെ മുനിസിപ്പാലിറ്റിളിലെല്ലാം ഉറവിട മാലിന്യ സംസ്കരണ രീതികൾ അവസാനിപ്പിച്ചത് വരാൻ പോകുന്ന എനർജി പ്ലാന്റിൽ ആവശ്യത്തിനു മാലിന്യം ലഭിക്കുമെന്ന് ഉറപ്പുവരുത്താനാണ്. പാരിസ്ഥിതികമായി നോക്കുമ്പോൾ മാലിന്യം കുറയ്‌ക്കാനാണു നമ്മൾ നോക്കേണ്ടത്. എന്നാൽ എനർജി പ്ലാന്റിന്റെ ദർശനം മാലിന്യം വർദ്ധിപ്പിക്കുകയാണ്. ഇതൊക്കെയാണെങ്കിലും ചില സവിശേഷ സാഹചര്യങ്ങളിൽ ചിലപ്പോൾ വേസ്റ്റ് എനർജി പ്ലാന്റുകൾ അനിവാര്യമായി തീരാം. അതിനെ എതിർക്കുന്നില്ല. പക്ഷേ, എറണാകുളം ജില്ലയിലെയും അതുപോലെ കേരളത്തിലെ മുഴുവനും ജൈവ മാലിന്യം എനർജിയാക്കി മാറ്റാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് അപകടകരമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്‌ക്കുന്നതിനും കാർഷിക പ്രതിസന്ധിക്കും ഇടവരുത്തും.

മണ്ണിൽ നിന്നും നാം എടുക്കുന്ന ഫലങ്ങളുടെ അവശിഷ്ടങ്ങൾ മണ്ണിലേക്കു തന്നെ തിരിച്ച് ഏൽപ്പിക്കണം. ഇത് സുപ്രധാനമായ ഒരു പ്രകൃതി സന്തുലനചക്രമാണ്. ഈ പാരസ്പര്യത്തിന്റെ തകർച്ച സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് മാർക്സ് തന്നെ സവിസ്തരം പ്രതിപാദിക്കുന്നു. മാർക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കൽ സമീപനം ഇന്ന് ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതിയെ മാറ്റുന്നവരാണ് മനുഷ്യരെങ്കിലും അവർ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടുന്ന പാരസ്പര്യം ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി മാർക്സ് ചൂണ്ടിക്കാണിക്കുന്ന ഒന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠതയിൽ വരുന്ന തകർച്ചയാണ്. മണ്ണിന്റെ ഫലങ്ങളെല്ലാം നഗരങ്ങളിലേക്കു പോയി. അവയുടെ അവശിഷ്ഠങ്ങൾ മണ്ണിലേക്കു തിരിച്ചു വരുന്നില്ല. മറിച്ച്, നഗരത്തെ മലിനീകരിക്കുന്നു. മാർക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം ഈ സമസ്യയുടെ ചർച്ചയിൽ നിന്നാണ് ആരംഭിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് മന്തിലി റിവ്യു പ്രസാദകശാല പുറത്തിറക്കിയിട്ടുള്ള മാർക്സിസവും ഇക്കോളജിയും സംബന്ധിച്ച ഗ്രന്ഥങ്ങൾ വായിച്ചുനോക്കാവുന്നതാണ്.

കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന മുരളി തുമ്മാരകുടിയുടെ നിലപാടിനോടും യോജിപ്പില്ല. ഉറവിട മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കുന്ന നിരവധി തദ്ദേശഭരണസ്ഥാപനങ്ങളെ കാണിച്ചുതരാനാകും. ഇന്ന് കേരളത്തിൽ ഏതാണ്ട് 20 ലക്ഷം ആളുകളെങ്കിലും തങ്ങളുടെ വീടുകളിൽ തന്നെ അല്ലെങ്കിൽ തൊട്ടടുത്ത പ്രദേശത്ത് ജൈവമാലിന്യം സംസ്കരിക്കുന്നവരാണ്. ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാൻ കേരളത്തിനു കഴിയണം. ഒത്തുപിടിച്ചാൽ ഒരുവർഷംകൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാം.

Tags: brahmapuram fire
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies