മുംബൈ : മഹാരാഷ്ട്രയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പാറത്തോട് സ്വദേശി ശാന്തിയില്ലം രത്തിന പാണ്ഡ്യന്റെ മകൻ വസന്തിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 27-നാണ് വസന്ത് മുംബൈയിലേക്ക് പോകുന്നത്.
മാർച്ച് 10-ന് നാട്ടിൽ തിരിച്ചെത്തുമെന്ന് വസന്ത് അറിയിച്ചിരുന്നു. എന്നാൽ തിരികെയെത്തിയില്ല. ആരോ തന്നെ പിന്തുടരുന്നുവെന്ന് ഇയാൾ വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു.
മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതോടെ വസന്ത് ഗോവയിലുണ്ടെന്ന് കണ്ടെത്തി. വസന്തിനെ കണ്ടെത്തുന്നതിനായി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് മഹാരാഷ്ട്രയിലെ സിന്ധുബർഗ് ജില്ലയിലെ കൂടൽ പോലീസ് വസന്തിന്റെ മരണ വിവരം കുടുംബത്തെ അറിയിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലിസ് പറഞ്ഞു.
Comments