സിനിമ പുറത്തു വരരുത് എന്നാഗ്രഹിച്ചത് ഈ മൂന്ന് കൂട്ടർ; 1921 മുതലുള്ള തെറ്റുകൾ എണ്ണിപ്പറഞ്ഞ് കാഭാ സുരേന്ദ്രൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമ പുറത്തു വരരുത് എന്നാഗ്രഹിച്ചത് ഈ മൂന്ന് കൂട്ടർ; 1921 മുതലുള്ള തെറ്റുകൾ എണ്ണിപ്പറഞ്ഞ് കാഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 10:50 pm IST
Facebook
Twitter
WhatsAppTelegram

‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ പുറത്തു വരരുത് എന്ന് ആഗ്രഹിച്ചത് മൂന്ന് തരം കൂട്ടരാണെന്ന് കാഭാ സുരേന്ദ്രൻ. ജനം എഡിറ്റേഴ്സ് ചോയിസിലാണ് 1921-ന്റെ ചരിത്രം കാഭാ സുരേന്ദ്രൻ വ്യക്തമാക്കിയത്. ‘1921 പുഴ മുതൽ പുഴ വരെ’ പുറത്തു വരരുത് എന്നാ​ഗ്രഹിക്കുന്ന ഒന്നാമത്തെ കൂട്ടര് മുസ്ലിം മതമൗലിക വാദികളാണെന്ന് അദ്ദേഹം പറഞ്ഞു. 1922-ൽ തന്നെ മാപ്പിള ലഹളെപ്പറ്റി അന്വേഷണം നടത്തുമെന്ന് ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മറ്റി പ്രഖ്യാപിച്ചു. അന്വേഷണ കമ്മീഷൻ വരുന്നു എന്നതു കേട്ടതുമുതൽ മലബാറിലെ മതമൗലിക വാദികളും തീവ്രവാദികളും കൂട്ടമായി ഒപ്പ് ശേഖരണം നടത്തുകയും പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു. ആ സമയം മതഭ്രാന്തരെ പേടിച്ചുകൊണ്ട് മാപ്പിള ലഹളയെ എതിർത്തിരുന്നവരടക്കം 1921-ൽ നടന്നത് സ്വാതന്ത്ര്യസമരമാണെന്ന് പറഞ്ഞു കൊണ്ടുള്ള പ്രമേയത്തിൽ ഒപ്പിട്ടു കൊടുത്തു. മാപ്പിള ലഹളെ സ്വാതന്ത്ര്യസമരമായി അടയാളപ്പെടുത്തുന്ന ഒരു രീതി ഇന്ന് ആരംഭിച്ചതല്ല. 1922 മുതൽ ആരംഭിച്ചതാണ് ഇത്. സിനിമ പുറത്തിറങ്ങരുതെന്ന് ആ​ഗ്രഹിക്കുന്ന ഒരു കൂട്ടർ അവരാണ്. തീവ്രവാദത്തെ എതിർക്കുന്ന സാധാരണക്കാരായ കുറച്ച് മുസ്ലീങ്ങൾ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഇത് തങ്ങളുടെ സമുദായം നടത്തിയ സ്വാതന്ത്ര്യ സമരമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നവരാണ്.

രണ്ടാമത്തെ കൂട്ടർ കമ്യൂണിസ്റ്റുകാരാണ്. 1921-ൽ മലബാറിൽ നിന്നും ജീവനും കൊണ്ടോടിയ വ്യക്തിയാണ് ഇഎംഎസ്. ചില പുസ്‌കത്തിൽ 1921-ലേത് ലഹളയാണെന്നും ചില പുസ്‌കത്തിൽ കാർഷിക സമരമാണെന്നും കമ്യൂണിസ്റ്റുകൾ പറഞ്ഞിരിക്കുന്നതായി കാണാം. ഇതൊരു കമ്യൂണിസ്റ്റ് തന്ത്രമാണ്. ആരാണോ വാദം ഉന്നയിക്കുന്നത് അവർക്ക് അനുകൂലമായി പറയാനുള്ളതെല്ലാം കമ്യൂണിസ്റ്റുകൾ എഴുതി വെച്ചിട്ടുണ്ട്. അവർക്ക് വോട്ടാണ് ആവശ്യം. സംഘടിതരായ മതമൗലികവാദികളുടെ വോട്ട് കിട്ടാൻ അവരുടെ ഏത് കൊള്ളരുതായിമയേയും അവർ അംഗീകരിച്ചു കൊടുക്കും. ഇത് മാത്രമല്ല കമ്യൂണിസ്റ്റുകാർ നടത്തിയ കൊള്ളരുതായ്മകളെയും കൂട്ടക്കൊലകളെയും സ്വാതന്ത്ര്യ സമരമായി വാഴ്‌ത്തകപ്പെടണമെങ്കിൽ 1921-ൽ നടന്ന വംശഹത്യയെയും സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണം.

ഗതികേടിൽ നിന്നുകൊണ്ട് മാപ്പിള കലാപത്തെ സ്വാതന്ത്ര സമരമായി അംഗീകരിച്ചവരാണ് മൂന്നാമത്തെ കൂട്ടർ. അവർ കോൺഗ്രസുകാരാണ്. കാരണം ഈ വിഴിപ്പ് കെട്ടിചുമന്നു കൊണ്ട് ഹിന്ദുക്കളുടെ നെഞ്ചത്ത് ഇട്ടുകൊടുത്തത് കോൺഗ്രസുകാരാണ്. മതപരമായ ഒരു വിഷയത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തരുത് എന്ന് അക്കാലത്തെ വിവരമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. മുഹമ്മദ് അലി ജിന്ന അടക്കം. ഇത് മതപ്രശ്‌നമാണ്, ഖലീഫയുടെ പ്രശ്‌നമാണ്, ഇതിന് സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ല എന്ന് അവർ അന്ന് പറഞ്ഞതാണ്. എന്നാൽ അത് കേൾക്കാതെ സ്വാതന്ത്ര്യ സമരത്തിൽ നിന്നും വിട്ടു നിൽക്കുന്ന മുസ്ലീങ്ങളെ പങ്കാളികളാക്കാനുള്ള കുറുക്ക് വഴിയെന്നോണം കോൺ​ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു. അവസാനം അത് വംശഹത്യയായി മാറി. കോൺ​ഗ്രസിന്റെ തെറ്റ് ജനങ്ങൾ തിരിച്ചറിയാതെ ഇരിക്കാൻ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പുറത്തിറങ്ങരുത് എന്ന് അവരും ആ​ഗ്രഹിക്കുന്നു- എന്ന് കാഭാ സുരേന്ദ്രൻ പറഞ്ഞു.

 

 

 

Share
Tweet
SendShare

More News from this section

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

Latest News

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies