ന്യൂഡൽഹി: ഇന്ത്യയിലെ ഉരുളക്കിഴങ്ങിന് വിദേശ വിപണിയിൽ ആവശ്യക്കാർ ഏറെ. 6000 ക്വിന്റൽ ഉരുളകിഴങ്ങാണ് അഗ്രയിൽ നിന്ന് വിദേശ മാക്കറ്റുകളിലേക്ക് കയറ്റി അയച്ചത്. മലേഷ്യ, ഖത്തർ, ദുബായ് എന്നിവിടങ്ങളിലുള്ള വീടുകളും ഹോട്ടലുകളും കൂടുതലായും ഉപയോഗിക്കുന്നത് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന കിഴങ്ങുകളാണ്.
ഉരുളകിഴങ്ങിന്റെ കയറ്റുമതി ലാഭകരമായ ബിസിനസ്സ് ആണെന്ന് അഗ്ര ചീഫ് ഡെവലപ്പ്‌മെന്റെ് ഓഫീസർ പറഞ്ഞു. അഗ്രയിൽ നിന്ന് ഉരുളക്കിഴങ്ങ് ഗുജറാത്തിലെ മുദ്ര തുറമുഖം വഴിയാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉരുളകിഴങ്ങ് കൃഷി വർദ്ധിപ്പിക്കണമെന്നും ഉൽപാദനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതർ പറഞ്ഞു.















