മനാമ: ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ നൽകിവരുന്ന മന്നം പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്. മലയാള സിനിമ മേഖലയിലെ നടന്റെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത.് 146-മത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഏപ്രിൽ 21-ന് ഇസാ ടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുക. നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് കെഎസ്സിഎ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കെഎസ്സിഎ അദ്ധ്യക്ഷൻ പ്രവീൺ നായർ, ജനറൽ സെക്രട്ടറി സതീഷ് നായർ, ഉപാദ്ധ്യക്ഷൻ ഹരി ആർ. ഉണ്ണിത്താൻ, എന്റർടെയൻമെന്റ് സെക്രട്ടറി രഞ്ജു ആർ.നായർ, കമ്മിറ്റി അംഗങ്ങളായ മനോജ് രാമകൃഷ്ണൻ, ശിവകുമാർ, സന്തോഷ് നാരായണൻ, രാധാകൃഷ്ണൻ വലിയത്താൻ, മന്നം അവാർഡ് ജൂറി അംഗം അജയ് പി. നായർ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Comments