ജമ്മുകശ്മീർ:ശ്രീനഗറിൽ ഭീകരപ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. ഭീകരവാദത്തിന് സാമ്പത്തീക സഹായം നൽകി എന്നതുമായി ബന്ധപ്പെട്ടാണ് എൻഐഎ പരിശോധന നടത്തിയത്. സിആർപിഎഫിന്റെയും പൊലീസ് സേനയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിരച്ചിൽ നടത്തിയത്.
ഭീകരബന്ധമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മൊഹല്ല പ്രദേശത്താണ് സുരക്ഷസേന പരിശോധന നടത്തിയത്. രാവിലെ ആറരെയ്ക്കാണ് ഉദ്യേഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ഡിജിറ്റൽ ഉപകരണങ്ങളും തെളിവുകളും പോലീസ് കണ്ടെത്തി.
കേരളത്തിൽ തീവ്രവാദസംഘങ്ങളുടെ കേസുമായും റെയ്ഡിന് ബന്ധമുണ്ട്. ടെലിഗ്രാം, ഹൂപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുളള സോഷ്യൽ മീഡിയയെ ഉപയോഗിച്ച് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതായും എൻഐഎ റിപ്പോട്ട് ചെയ്തു
Comments