കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ലോറി മറിഞ്ഞത്. ചുരത്തിലെ
ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി മറിഞ്ഞത്. ബുധനാഴ്ച പുലർ ച്ചെയാണ് അപകടം സംഭവിച്ചത്.
കർണാടകയിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിക്കേൽക്കാതെ ലോറി ഡ്രൈവറും രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് നിന്നും ലോറി മാറ്റാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ചുരത്തിൽ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.
Comments