നിങ്ങളുടെ നട്ടെല്ല് വളഞ്ഞതാണോ? വൈകല്യങ്ങൾ എങ്ങനെ തിരിച്ചറിയാം ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ നട്ടെല്ല് വളഞ്ഞതാണോ? വൈകല്യങ്ങൾ എങ്ങനെ തിരിച്ചറിയാം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 02:20 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ശരീരത്തിന് നിശ്ചിത ആകൃതിയും ഉറപ്പും നല്കുന്ന, ശരീരത്തെ നിവർന്നു നില്ക്കുന്നതിനും ചലിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്ന അസ്ഥികളുടെ ഒരു നിരയാണ് നട്ടെല്ല്. കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമായ നട്ടെല്ല് സുഷുമ്‌നാ നാഡിയുടെ സംരക്ഷണകവചം കൂടിയാണ്. മനുഷ്യന്റെ നട്ടെല്ലിൽ 33 കശേരുക്കളാണുള്ളത്. എന്നാൽ പ്രായപൂർത്തിയാകുന്നതോടെ ഇവയിൽ ചിലത് ഒരുമിച്ചു ചേർന്നു കാണപ്പെടും. പ്രായപൂർത്തിയായ പുരുഷന്റെ നട്ടെല്ലിന് ശരാശരി 71 സെ.മീ. നീളവും സ്ത്രീയുടേതിന് ശരാശരി 61 സെ.മീ. നീളവും ഉണ്ടായിരിക്കും. നട്ടെല്ലിലെ ഓരോ കശേരുവിനും തനതായ സ്വഭാവവിശേഷങ്ങളാണുള്ളത്.

കശേരുക്കൾ എന്നു വിളിക്കുന്ന ചെറിയ എല്ലുകൾ കൊണ്ടാണ് നമ്മുടെ നട്ടെല്ല് രൂപപ്പെടുത്തിയിരിക്കുന്നത്. പേശികളും ഞരമ്പുകളും കൊണ്ടാണ് അവയെ തമ്മിൽ ചേർത്തു വച്ചിരിക്കുന്നത്. പരന്ന ഡിസ്‌കുകൾ ഓരോ കശേരുക്കളെയും തമ്മിൽ വേർതിരിക്കുകയും അവയ്‌ക്കിടയിൽ ഒരു കുഷ്യൻ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല ഓരോ കശേരുക്കളും വ്യത്യസ്തമായതിനാൽ നല്ല വഴക്കമുള്ള അവയവമാണ് നട്ടെല്ല്്. മുന്നിൽ നിന്ന് നോക്കിയാൽ നട്ടെല്ല് നേരേ നിൽക്കുകയാണെന്നു തോന്നും. എന്നാൽ വശത്തു നിന്ന് നോക്കിയാൽ ആരോഗ്യമുള്ള ഒരു നട്ടെല്ലിൽ വിവിധ വളവുകൾ കാണാൻ സാധിക്കും. കഴുത്തിന്റെ ഭാഗത്ത് നട്ടെല്ലിന് മുൻപോട്ട് അൽപം വളവുണ്ട്. നെഞ്ചിന്റെ ഭാഗത്ത് നട്ടെല്ലിന് പിന്നോട്ടാണ് വളവ്. താഴെ ഭാഗത്താകട്ടെ മുന്നോട്ടാണ് വളവ്.

അതേസമയം നട്ടെല്ലിന്റെ സാധാരണ രൂപത്തിന് മാറ്റം വരുകയും വളവുകൾ സാധാരണയിലും വലുതാവുകയും ചെയ്യുമ്പോൾ അതു വൈകല്യമായി മാറും. രണ്ടു തരത്തിലാണ് നട്ടെല്ലിന്റെ വൈകല്യങ്ങൾ കാണപ്പെടാൻ കഴിയുക. മുന്നിൽ നിന്ന് നോക്കുമ്പോൾ വശങ്ങളിലേക്ക് വളവ് കാണപ്പെടുന്നതിനെ സ്‌കോളിയോസിസ് എന്നാണ് പറയുന്നത്. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ മുന്നിൽ നിന്ന് പിന്നിലേക്കുള്ള കൂനുപോലെ കാണപ്പെടുന്നതിനെ കൈഫോസിസ് അല്ലെങ്കിൽ ലോർഡോസിസ് എന്നും പറയുന്നു. നട്ടെല്ലിന് ചെറിയ തോതിലുള്ള രൂപമാറ്റം ഉണ്ടാകുന്നത് സാധാരണമാണെങ്കിലും അതു വലുതാകുകയാണെങ്കിൽ മരുന്നു ചികിത്സയോ ശസ്ത്രക്രിയയോ വേണ്ടിവന്നേക്കാം.

അസ്വാഭാവിക രീതിയിൽ നട്ടെല്ല് വളരാൻ ഇടവരുത്തുന്ന കാരണങ്ങൾ ജന്മനാ തന്നെ ഉണ്ടാകാം. ഇതിനെ കൺജനീറ്റൽ സ്‌കോളിയോസിസ് എന്നും കൺജനീറ്റൽ കൈഫോസിസ് എന്നും പറയുന്നു. നാഡിക്കോ പേശിക്കോ ഉണ്ടാകുന്ന രോഗങ്ങളും പരിക്കുകളും സെറിബ്രൽ പാൾസി പോലുള്ള അസുഖങ്ങളും കാരണമാണ് ഇത്. നട്ടെല്ലും സ്‌പൈനൽ കനാലും ജനനത്തിന് മുൻപേ അടയാത്തത് മെയ്‌ലോമെനിൻജോസീൽ എന്ന അവസ്ഥയുണ്ടാക്കും. ഇതും നട്ടെല്ലിന്റെ വൈകല്യത്തിനിടയാക്കുന്നതാണ്.

സ്‌കോളിയോസിസ് അപൂർവമായ അവസ്ഥയല്ല. നൂറിൽ മൂന്നു പേർക്ക് ഇതു കാണപ്പെടാറുണ്ട്. ആൺകുട്ടികളേക്കാൾ അഞ്ചു മുതൽ എട്ടു മടങ്ങു വരെ പെൺകുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. വൈകല്യമുള്ളത് കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വലിയ പ്രശ്‌നമായി തോന്നാറില്ല. എന്നാൽ, നട്ടെല്ലിന്റെ വളവ് കൂടിവരുന്നത് നിരീക്ഷിക്കുകയും ചികിത്സിക്കുകയും വേണം.

നന്നേ ചെറുപ്പത്തിലേ നട്ടെല്ലിന്റെ വളവ് കണ്ടത്തെി ചികിത്സിച്ചാൽ വലുതാകുമ്പോൾ ഇതൊരു പ്രശ്‌നമാകാതെ തടയാൻ സാധിക്കും. നിസ്സാരമോ ഗൗരവമുള്ളതോ ആയ സ്‌കോളിയോസിസ് ഉള്ള മുതിർന്നവർക്ക് നട്ടെല്ലിന്റെ വളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് വൈരൂപ്യത്തിനു മാത്രമല്ല, പുറം വേദനയ്‌ക്കുമിടയാക്കും. വളരെ ഗുരുതരമായ കേസുകളിൽ ഇവർക്ക് ശ്വാസതടസമുണ്ടാകാനും സാധ്യതയുണ്ട്. ശൈശവത്തിലോ കൗമാരകാലത്തിന്റെ ആരംഭത്തിലോ ഫലിക്കുന്നതു പോലെ നട്ടെല്ലിന്റെ വളവിന്റെ ചികിത്സ ചിലപ്പോൾ മുതിർന്ന ശേഷം ഫലിക്കില്ല. അതുകൊണ്ട് ചെറുപ്പത്തിലേ ഇതു കണ്ടുപിടിച്ച് ചികിത്സിച്ചാൽ മുതിർന്നശേഷം ഇതൊരു പ്രശ്‌നമാകുന്നതു തടയാനാവും.

നട്ടെല്ലിന്റെ വളവിന്റെ സ്ഥാനവും ഗൗരവവും ആശ്രയിച്ചിരിക്കും ബാല്യകാലത്തും കൗമാരത്തിന്റെ തുടക്കത്തിലുമുള്ള ചികിത്സ. നട്ടെല്ലിനെ നേരേ നിൽക്കാൻ സഹായിക്കുന്ന ബ്രേസ് കെട്ടിവയ്‌ക്കുന്നത് വഴി വളരുന്ന പ്രായത്തിൽ വളവിന് പരിഹാരം കാണാനോ വളവ് കൂടി വരുന്നതു തടയാനോ സഹായിക്കും. മുതുകിലെ പേശികൾക്ക് കരുത്ത് വർദ്ധിപ്പിക്കാനുള്ള വ്യായാമമാണ് മറ്റൊരു മാർഗം. ചില കേസുകളിൽ ബ്രേസ് ഇടുന്നതു കൊണ്ട് ഫലമില്ലാതെ വരികയോ വളവ് തുടർന്നും ഉണ്ടാവുകയോ ചെയ്താൽ ശസ്ത്രക്രിയയാണ് മാർഗം.

ശരീരത്തിലെ മറ്റ് അസ്ഥികളെപ്പോലെ നട്ടെല്ലിലെ അസ്ഥികളെയും ആർത്രൈറ്റിസ്, ഓസ്റ്റിയോമൈലെറ്റിസ്, ഓസ്റ്റിയോ പൊറോസിസ് എന്നീ രോഗങ്ങളും ബാധിക്കാറുണ്ട്. അണുബാധ മൂലമോ റൂമാറ്റോയിഡ് ആർത്രൈറ്റിസ് മൂലമോ കശേരുക്കൾക്കുണ്ടാകുന്ന നീരും വേദനയും സ്‌പോണ്ടിലൈറ്റിസ് എന്ന രോഗത്തിന് കാരണമാകുന്നു. ഇടുപ്പിനുണ്ടാകുന്ന ശക്തമായ വേദനയും നടുവ് വളയ്‌ക്കാൻ കഴിയാത്ത അവസ്ഥയുമാണ് ഇതിന്റെ ലക്ഷണങ്ങൾ. കശേരുസന്ധികൾ ദൃഢമാകുന്നത് മൂലം നടുവിനുണ്ടാകുന്ന വേദന സ്‌പോണ്ടിലൈറ്റിസ് എന്നറിയപ്പെടുന്നു. ഒരുതരം വാതവും നട്ടെല്ലിനെ ബാധിക്കാം. അൻകൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ് എന്നറിയപ്പെടുന്ന അവസ്ഥ മൂലം നട്ടെല്ലിന് ഒന്നിലധികം പരിക്കുകൾ ഉണ്ടാകാം സാധ്യതയുണ്ട്. എന്നാൽ, 80 ശതമാനം പേരിലും പൊതുവായി കാണപ്പെടുന്നത് പ്രത്യേകിച്ച് ഒരു കാരണമില്ലാതെ നട്ടെല്ലിന്റെ ശരിയായ വളർച്ചയെ ബാധിക്കുന്ന ഇഡിയോപ്പതിക്് സ്‌കോളിയോസിസ് എന്ന അവസ്ഥയാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ നട്ടെല്ല് നേരെ വളരാതിരിക്കുന്നതാണ് ഈ അവസ്ഥ.

 

 

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies