ന്യൂഡൽഹി: ഐഫോണുകളുടെ 70% അസംബ്ലറായ ഫോക്സ്കോൺ കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും. ആപ്പിൾ എയർപോഡുകൾ നിർമ്മിക്കാൻ തയാറെന്ന് ഫോക്സ്കോൺ. 200 മില്യൺ ഡോളറിന്റെ ഫാക്ടറി ഇന്ത്യയിൽ ഉടൻ തുറക്കും. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കരാർ നിർമ്മാതാവും ഐഫോണുകളുടെ അസംബ്ലറുമാണ് ഫോക്സ്കോൺ. ആദ്യമായാണ് ഫോക്സ്കോൺ എയർപോഡ് വിതരണക്കാരാകുന്നത്.
നിലവിൽ ചൈനീസ് കമ്പനിയാണ് എയർപോഡുകൾ നിർമ്മുക്കുന്നത്. എന്നാൽ, തെലങ്കാനയിലെ പുതിയ എയർപോഡ് പ്ലാന്റിൽ ഫോക്സ്കോൺ കമ്പനി 200 മില്യൺ ഡോളർ നിക്ഷേപിക്കും. വിസ്ട്രോൺ കോർപ്, പെഗാട്രോൺ കോർപ് എന്നിവരുമായി മത്സരിച്ചാണ് ഫോക്സകോൺ ഓർഡർ നേടിയെടുത്തത്.
ആപ്പിൾ എയർപോഡുകൾ നിർമ്മിക്കാൻ ഫോക്സ്കോൺ ഉൾപ്പെടെയുള്ള വിതരണക്കാരോട് ആപ്പിൾ മുൻപ് ആവശ്യപ്പെട്ടിരുന്നു. ഉൽപാദനത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ചൈനയ്ക്ക് പുറത്ത് നിക്ഷേപം വർദ്ധിപ്പിക്കുമെന്നും ഫോക്സ്കോൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Comments