അക്ഷയ് കുമാർ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഓ മൈ ഗോഡ് 2’. തുടരെയുള്ള അക്ഷയ് കുമാർ ചിത്രങ്ങളുടെ പരാജയം ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. ഏറ്റവും അവസാനം തിയറ്ററുകളിൽ പുറത്തിറങ്ങിയ ‘സെല്‍ഫി’ ഉൾപ്പടെ വേണ്ടത്ര വിജയം സ്വന്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ, ‘ഓ മൈ ഗോഡ് 2’ ഉടൻ റിലീസ് ചെയ്യുമെന്നാണ് വിവരം. താരത്തിന്റെ ഒരു വമ്പൻ മടങ്ങിവരവ് ആയിരിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന സിനിമയാണിത്. എന്നാൽ, ചിത്രം തിയറ്ററുകളിലായിരിക്കില്ല റിലീസ് ചെയ്യുന്നത്. സിനിമ നേരിട്ട് ഒടിടി റിലീസ് ചെയ്തേക്കുമെന്നാണ് വിവരങ്ങൾ.
സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന. ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം ജിയോ സിനിമ സ്വന്തമാക്കി എന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ ചിലരും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012-ല്‍ പുറത്തെത്തിയ ‘ഒഎംജി ഓ മൈ ഗോഡി’ന്റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം.
യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഭഗവാന് കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. ‘ഓ മൈ ഗോഡ് 2’ സംവിധാനം ചെയ്യുന്നത് അമിത് റായ് ആണ്. ഭഗവാന് ശിവനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്കില്‍ അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. എന്തായാലും ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് ആരാധകർ.
Comments