ന്യൂഡൽഹി : വർദ്ധിച്ചുവരുന്ന കൊറോണ സാഹചര്യങ്ങൾക്കിടയിൽ അണുബാധ തടയുന്നതിനായി ആറ് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ. കേരളവും, തമിഴ്നാടും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കത്ത് അയച്ചത്. കൊറോണ കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന, ചികിത്സ, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്ന് കത്തിൽ പറയുന്നു.
ചില സംസ്ഥാനങ്ങളിൽ അണുബാധയുടെ വ്യാപനം വർദ്ധിക്കുന്നതായും ഇത് തടയുന്നതിന് കർശനമായ നിരീക്ഷണവും ക്രമീകരണവും നടപ്പിലാക്കണമെന്ന് കേന്ദ്രം കത്തിൽ പരമാർശിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നാല് മാസത്തെ ഇടവേളയ്ക്കു ശേഷം ദിനംപ്രതി 700 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊറോണ സ്ഥിതിഗതികൾ പരിശോധിക്കണമെന്നും ആവശ്യമായ നടപടികൾ നടപ്പിലാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു കത്തിൽ പറയുന്നു.
Comments