കണ്ണൂർ : ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി. ജയരാജന്റെയും ചെഗുവേരയുടെയും ചിത്രം . കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിന്റെ കലശം വരവിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ചിത്രം പതിച്ചത്. ക്ഷേത്രവിശ്വാസങ്ങളെ ഇത്തരത്തിൽ പാർട്ടി അപമാനിക്കുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട് . അതിനു പിന്നാലെ വിമർശനവുമായി കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജനും രംഗത്തെത്തി .
കലശത്തിൽ പാർട്ടി നേതാക്കളുടെ ചിത്രവും ചിഹ്നങ്ങളും ഉൾപ്പെടുത്തിയത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജൻ വ്യക്തമാക്കി. വിശ്വാസം രാഷ്ട്രീയ വത്കരിക്കാൻ പാടില്ല. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടതെന്ന് ജയരാജൻ പറഞ്ഞു.സ്വയം മഹത്വവൽക്കരിക്കുന്നു എന്ന് കാട്ടി പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇതിനു മുൻപും വിമര്‍ശനം ഉയർന്നിരുന്നു.
Comments