അന്താരാഷ്ട്ര നിദ്രാ ദിനത്തിൽ മുഴുവൻ ജീവനക്കാർക്കും ഉറങ്ങാനായി അവധി അനുവദിച്ച് ബെംഗളൂരു ആസ്ഥാനമായ കമ്പനി. മാർച്ച 17- ആണ് അന്താരാഷ്ട്ര നീദ്രമായി ആചരിക്കുന്നത്. വേക്ക് ഫിറ്റ് സൊലൂഷൻസ് എന്ന കമ്പനിയാണ് ജീവനക്കാർക്ക് അവധി ദിനം അനുവദിച്ചത്. മെത്തകൾ നിർമ്മിക്കുന്ന സ്ഥാപനമാണ് വേക്ക്ഫിറ്റ്. ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പരിപോഷിക്കാനാണ് പുതിയ തീരുമാനമെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.
അപ്രതീക്ഷിതമായി ഇമെയിൽ സന്ദേശത്തിലൂടെയാണ് കമ്പനി വിവരം ജീവനക്കാരെ അറിയിച്ചത്. ‘സർപ്രൈസ് ഹോളിഡേ; അനൗൺസിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്’ എന്ന് തലക്കെട്ടൊടെയായിരുന്നു സന്ദേശം. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനം എന്ന നിലയിൽ നിദ്രാ ദിനത്തെ ഉത്സവമായാണ് തങ്ങൾ കാണുന്നത് കമ്പനി അധികൃതർ പറഞ്ഞു.
ഇന്ത്യക്കാരുടെ ഉറക്കം സംബന്ധിച്ച് പഠനം റിപ്പോർട്ടും കമ്പനി ഇമെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടയിൽ ഉറക്കം തൂങ്ങുന്നവരുടെ എണ്ണത്തിൽ 21 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതുപൊലെ ഉറക്കക്ഷീണം അനുഭവപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 11 ശതമാനം വർദ്ധനവാണ് റിപ്പോർട്ട് പ്രകാരം ഉണ്ടായിട്ടുണ്ടെന്നും ഇമെയിൽ വ്യക്തമാക്കുന്നു.
Comments