ഹിന്ദുമത വിശ്വാസങ്ങളെ നെഞ്ചോട് ചേർക്കുന്ന ഹോളിവുഡ് താരങ്ങൾ; അയൺ മാൻ മുതൽ X-മെൻ വരെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹിന്ദുമത വിശ്വാസങ്ങളെ നെഞ്ചോട് ചേർക്കുന്ന ഹോളിവുഡ് താരങ്ങൾ; അയൺ മാൻ മുതൽ X-മെൻ വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 05:52 pm IST
FacebookTwitterWhatsAppTelegram

ഈശ്വര സങ്കല്പങ്ങളുടെയും അറിവിന്റെയും കാര്യത്തിൽ ഹിന്ദുമതം അനന്തസാഗരംപോലെ വിശാലമാണ്. കാലകാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിലും ഹിന്ദുമതം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വ്യത്യസ്മാർന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഇഴകി ചേർന്ന ഹിന്ദുമതത്തെ നിരവധി പാശ്ചാത്ത്യരാണ് ഉൾക്കൊള്ളുന്നത്. സാധാരണക്കാർ മാത്രമല്ല ഹോളിവുഡ് സെലിബ്രിറ്റികൾ വരെ ഹിന്ദു സംസ്‌കാരത്തെയും വിശ്വാസത്തെയും ചേർത്തു പിടിക്കുകയും അവരുടെ ജീവിതം അതിലൂടെ ധന്യമാക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഹിന്ദുമതം സ്വീകരിച്ച, ഹിന്ദുമതം സ്വാധീനം ചെലുത്തിയ ഹോളിവുഡ് സെലിബ്രിറ്റികളെ പരിചയപ്പെടാം.

 

1. ജൂലിയ റോബർട്ട്‌സ്

ഒരു കാലത്ത് ഹോളിവുഡ് അടക്കിവാഴുകയും ഒസ്കാർ വേദികളിൽ നിറ സന്നിധ്യവുമായിരുന്നു ജൂലിയ റോബര്‍ട്സ്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഒരു പ്രത്യേക സാഹചര്യത്തില്‍ ജൂലിയ റോബര്‍ട്സ് ഹിന്ദുമത വിശ്വാസത്തിലേയ്‌ക്ക് മാറി. ‘ഈറ്റ്, പ്രേ, ലവ്’- എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് ഹിന്ദുമതത്തിലേക്ക് മാറാൻ പ്രചോദനമായത്. ഒരു ഹിന്ദു ഗുരുവിന്‍റെ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതോടെയാണ് തന്നിൽ അഗാധമായ മാറ്റം ഉണ്ടായതെന്ന് നടി പറയുന്നു. ‘ഒരു ഹിന്ദു എന്ന നിലയിൽ അഭിമാനം തോന്നുന്നുണ്ട്. ഗീത, വേദങ്ങൾ, യോഗ, ധ്യാനം, ആയുര്‍വേദം എന്നിവ മനുഷ്യരാശിക്ക് ഹിന്ദുയിസം സമ്മാനിച്ചു. എന്‍റെ മക്കള്‍ക്ക് ഹിന്ദു ദൈവങ്ങളുടെ പേരായ ലക്ഷ്മി, ഗണേശ, കൃഷ്ണ, ബലറാം എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഞാന്‍ ഹിന്ദു മതം പരിശീലിക്കുന്നു. ഞാന്‍ മന്ത്രോച്ചാരണത്തിനും പ്രാര്‍ത്ഥനയ്‌ക്കും ആഘോഷത്തിനും ക്ഷേത്രങ്ങളില്‍ പോകുന്നു’- എന്ന് ജൂലിയ റോബര്‍ട്സ് അടുത്തിടെ പറഞ്ഞിരുന്നു. ഭര്‍ത്താവും മൂന്ന് മക്കള്‍ക്കുമൊപ്പം ദിവസേന ക്ഷേത്ര സന്ദര്‍ശനവും പ്രാര്‍ത്ഥനയും പതിവാക്കിയിരിക്കുകയാണ് ജൂലിയ റോബര്‍ട്സ്.

2. വിൽ സ്മിത്ത്

ഐ ആം ലെജൻഡ്, ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്, ഹാൻ‌കോക്ക്, ബാഡ് ബോയ്‌സ് തുടങ്ങി നിരവധി സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടനാണ് വിൽ സ്മിത്ത്. ഹിന്ദുമതത്തിന്റെ യഥാർത്ഥ അനുയായിയായ അദ്ദേഹം ഇന്ത്യയിലെത്തി ഹരിദ്വാർ സന്ദർശിച്ചിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു.

3. മൈലി സൈറസ്

ലക്ഷ്മി പൂജ നടത്തുന്ന മൈലി സൈറസിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മാനസികമായി ആശ്വാസം ലഭിക്കാനും നിർവാണത്തിനും വേണ്ടിയാണ് താൻ ഹിന്ദുമതം പിന്തുടരുന്നതെന്നാണ് മൈലി സൈറസ് പറയുന്നത്.

4. മഡോണ

അമേരിക്കൻ ഗാനരചയിതാവും ഗായികയുമായ മഡോണ ഹിന്ദു പാരമ്പര്യങ്ങളെ പിന്തുടരുന്നുണ്ട്. യോഗ അഭ്യസിക്കാനും ഹിന്ദുമതത്തിലെയും ബുദ്ധമതത്തിലെയും ആത്മീയ സംഭവവികാസങ്ങൾ വായിക്കാറുണ്ട്.

5. സിൽവസ്റ്റർ സ്റ്റാലോൺ

ഹോളിവുഡ് ആക്ഷൻ ഹീറോ സിൽവസ്റ്റർ സ്റ്റാലോൺ ഹിന്ദു ആചാരങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. തന്റെ മരച്ചി പോയ മകനു വേണ്ടി ശ്രാദ്ധം നടത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന് ശേഷം, ഹിന്ദു പാരമ്പര്യങ്ങളും ആചാരങ്ങളും അദ്ദേഹം പിന്തുടരാൻ തുടങ്ങി.

6. ക്ലോഡിയ സീസ്ല

ഈ ജർമ്മൻ ആസ്ഥാനമായുള്ള നടിയും മോഡലുമാണ് ക്ലോഡിയ സീസ്‌ല. വലിയ ഗണപതി ഭക്തയാണ് ക്ലോഡിയ. മാത്രമല്ല, കർമ്മയിലും അവർ വിശ്വസിക്കുന്നു.

7. ജാക്കി ഹംഗ്

സനാതന ധർമ്മത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഹോങ്കോങ്ങിൽ നിന്നുള്ള ആയോധന കലാകാരൻ ജാക്കി ഹംഗ്. അദ്ദേഹം ചെന്നൈ ശിവക്ഷേത്രത്തിൽ ദർശനം നടത്തി പൂജകൾ ചെയ്തത് വലിയ വാർത്തയായിരുന്നു.

8. റസ്സൽ ബ്രാൻഡ്

പ്രശസ്ത ഹോളിവുഡ് ഹാസ്യനടൻ റസ്സൽ ബ്രാൻഡ് ഹിന്ദുമത വിശ്വാസിയാണ്. ചില അഭിമുഖങ്ങളിൽ ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടുമുള്ള സ്‌നേഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

9. ലെന ഹെഡി

ഗെയിം ഓഫ് ത്രോൺസിലെ സെർസി ലാനിസ്റ്റർ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ നടിയാണ് ലെന ഹെഡി. ഹിന്ദു പാരമ്പര്യങ്ങളിലും ആചാരങ്ങളിലും താൽപ്പര്യമുള്ള നടിയുടെ ശരീരത്തിൽ ഗണപതി, ലക്ഷ്മി എന്നീ ദൈവങ്ങളുടെ രൂപം പച്ച കുത്തിയിരിക്കുന്നത് കാണാം.

10. റോബർട്ട് ഡൗണി

അയൺ മാൻ എന്ന സൂപ്പർ ഹീറോയായി വേഷമിട്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് റോബർട്ട് ഡൗണി ജൂനിയർ. ഹിന്ദു സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം.

11. ഹ്യൂ ജാക്ക്മാൻ

X-men എന്ന ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടനാണ് ഹ്യൂ ജാക്ക്മാൻ. ഭഗവദ്ഗീത വായിക്കുകയും ഉപനിഷത്തുകൾ പിന്തുടരുകയും ചെയ്യുന്ന ഇദ്ദേ​ഹത്തിന് ഹിന്ദുമതത്തിൽ ആഴത്തിലുള്ള താൽപ്പര്യമുണ്ട്.

Tags: Hinduism
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies