ലക്നൗ : ഉത്തർപ്രദേശ് സർക്കാരിന്റെ ചെറുകിട കർഷകർക്കായുള്ള പദ്ധതിയായ ‘ഹർ ഖത് കോ പാനി’ പ്രകാരം നൽകുന്ന ഗ്രൻഡ് വർദ്ധിപ്പിക്കാൻ യുപി സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും തീരുമാനമുണ്ട്. കർഷകർക്ക് ഇടത്തരം കുഴൽക്കിണർ നിർമ്മാണത്തിനായി നൽകുന്ന ഗ്രാന്റ് 7500 രൂപയിൽ നിന്ന് 1.75 ലക്ഷം രൂപയായും ആഴത്തിലുള്ള കുഴൽക്കിണർ നിർമാണത്തിന് നൽകുന്ന ഗ്രാന്റ് ഒരു ലക്ഷത്തിൽ നിന്ന് 2.65 ലക്ഷവുമായാണ് വർദ്ധിപ്പിച്ചത്.
യുപി സർക്കാരിന്റെ ഹർ ഖത് കോ പാനി പദ്ധതിയുടെ ഭേദഗതികൾ ചെറുകിട കർഷകർക്ക് വളരെ ആശ്വാസം നൽകുന്നതാണ്. കൂടാതെ ജലവിതരണ സംവിധാനത്തിനുള്ള തുക 10,000 രൂപയിൽ നിന്ന് 14,000 രൂപയായി ഉയർത്തിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ കർഷകർക്ക് കുഴൽക്കിണർ നിർമാണത്തിന് 5.74 ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും. കുഴൽക്കിണർ നിർമാണത്തിന് അനുവധിച്ചിട്ടുള്ള ഗ്രാന്റ് 1.78 ലക്ഷം രൂപയിൽ നിന്ന് 3.47 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
Comments