ഇന്ന് ലോക വനദിനം;നിത്യഹരിതവനങ്ങൾ മുതൽ ഹിമാലയൻ പർവ്വത നിരകൾ വരെ; വനമേഖലകളിലെ എല്ലാ വിഭാഗത്തിലും ഒരുപോലെ വർദ്ധന ഉണ്ടായ ഏകരാജ്യം ഇന്ത്യ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് ലോക വനദിനം;നിത്യഹരിതവനങ്ങൾ മുതൽ ഹിമാലയൻ പർവ്വത നിരകൾ വരെ; വനമേഖലകളിലെ എല്ലാ വിഭാഗത്തിലും ഒരുപോലെ വർദ്ധന ഉണ്ടായ ഏകരാജ്യം ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 08:07 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക വനദിനം. ഭൂമിയിലെ ബഹുഭൂരിപക്ഷം ജൈവവൈവിധ്യത്തിന്റെയും ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി ജനങ്ങൾ അവരുടെ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്‌ക്കായി കാടിനെ ആശ്രയിക്കുന്നു. എന്നാൽ അതിജീവനത്തിന്റെ അവസാന ശ്രമത്തിലാണ് ഓരോ കാടും. വനങ്ങളെ സംരക്ഷിക്കാനും വിലമതിക്കാനും ജീവജാലങ്ങളുടെ നിലനിൽപ്പിൽ വനങ്ങളുടെ പ്രാധാന്യവുമാണ് ഓരോ മാർച്ച് 21-ഉം ഓർമ്മപ്പെടുത്തുന്നത്. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990-ന് ശേഷം മാത്രം 42 കോടി ഹെക്ടർ വനം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പൂർണമായും നഷ്ടപ്പെട്ടതോ നശിപ്പിക്കപ്പെട്ടതോ ആയ വന ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നത്തെക്കാളുമേറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.

വനമേഖലയുടെയും വനമേഖലയ്‌ക്ക് പുറത്തുള്ള വൃക്ഷങ്ങളുടെയും വനപ്രദേശങ്ങളുടെയും ശാസ്ത്രീയമായ അവലോകനം കാലാനുസൃതമായി നടപ്പിലാക്കുന്നത് ഇന്ത്യ ഉൾപ്പെടെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ്. വന മേഖലകളുടെ സംരക്ഷണത്തിൽ രാജ്യം ഏറെ മുന്നിലാണ്. 2019-ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, വനമേഖലകളിലെ എല്ലാ വിഭാഗത്തിലും ഒരുപോലെ വർദ്ധന ഉണ്ടായ ഏകരാജ്യം ഇന്ത്യയാണ്. ആന്റമാൻ നിക്കോബാർ ദ്വീപുകൾ, പശ്ചിമഘട്ട മലനിരകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന നിത്യഹരിത വനങ്ങൾ മുതൽ ഹിമാലയൻ പർവ്വതനിരകൾ വരെയുള്ള വിവിധ വനമേഖലാ പ്രദേശങ്ങളാണ് രാജ്യത്തുള്ളത്.

ഓരോ വർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് വനദിനം ആചരിക്കപ്പെടുന്നത്.’ വനങ്ങളും ആരോഗ്യവും’ എന്നതാണ് 2023-ലെ വനദിനത്തിലെ പ്രമേയം.
കാടുകൾ നമ്മുടെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിലും വായു ശുദ്ധീകരിക്കുന്നതിലും വനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് കാർബൺ പിടിച്ചെടുക്കുന്നു, ഭക്ഷണവും ജീവൻ രക്ഷിക്കുന്ന മരുന്നുകളും നൽകുന്നു, അതുവഴി നമ്മുടെ ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട് കാടുകൾ. ഈ അമൂല്യമായ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടത് നമ്മളാണ്.ആരോഗ്യമുള്ള വനങ്ങൾ ആരോഗ്യമുള്ള ആളുകളെ കൊണ്ടുവരുമെന്നതാണ് യുഎൻ ഇന്നേ ദിനത്തിൽ പ്രചരിപ്പിക്കാൻ ലക്ഷ്യം വെയ്‌ക്കുന്നത്.

1971-ൽ, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ 16-ാമത് സമ്മേളനത്തിലാണ് ആദ്യമായി ലോക വനവത്ക്കരണ ദിനം എന്ന ആശയം ഉത്ഭവിക്കുന്നത്.
പിന്നീട് 2007-ൽ സെന്റർ ഫോർ ഇന്റർനാഷണൽ ഫോറസ്ട്രി റിസർച്ച് ഈ പ്രമേയത്തിലൂന്നി 2012 വരെ ആറ് വനദിനങ്ങൾ ആചരിച്ചു. ഒടുവിൽ 2011-ൽ ഐക്യരാഷ്‌ട്ര സഭ അന്താരാഷ്‌ട്ര വനവർഷം ആചരിച്ചു. ഇതിന്റെ ചുവട് പിടിച്ചാണ് 2012 നവംബർ 28-ന് ഐക്യരാഷ്‌ട്രസഭാ പൊതുസമ്മേളനം മാർച്ച് 21 അന്താരാഷ്‌ട്ര വനദിനമായി പ്രഖ്യാപിച്ചത്. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് സഹായിക്കുന്നവരാണ് വനങ്ങൾ. അവെയ സംരക്ഷിക്കാൻ മുന്നോട്ട് വരണമെന്നായിരുന്നു ആദ്യ സമ്മേളനം മുന്നോട്ടുവെച്ച ആശയം.

ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies