'തികച്ചും അപലപനീയം, വസ്തുനിഷ്ഠമായ അന്വേഷണം നടത്തും'; സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തികച്ചും അപലപനീയം, വസ്തുനിഷ്ഠമായ അന്വേഷണം നടത്തും’; സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 08:32 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഖലിസ്ഥാനി അനുകൂലികൾ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. ഇത്തരം പ്രവൃത്തികൾ തികച്ചും അസ്വീകാര്യമാണെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണത്തെ രൂക്ഷമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ തികച്ചും അസ്വീകാര്യമാണ്. പ്രാദേശിക അധികാരികളുമായി പ്രവർത്തിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വസ്തുനിഷ്ഠമായ അന്വേഷണം നടത്തും. കെട്ടിടത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ സംസ്ഥാന വകുപ്പിന്റെയും സഹായം ഉറപ്പുവരുത്തും’ – ജോൺ കിർബി പറഞ്ഞു.

US | We certainly condemn that vandalism, it's absolutely unacceptable. State Department's diplomatic security service is working with local authorities to properly investigate. State department will work on infrastructure perspective to repair the damage: US NSC spox John Kirby… https://t.co/O9oYLuVHxq pic.twitter.com/qfo7fORFaE

— ANI (@ANI) March 20, 2023

ഖലിസ്ഥാൻ അനുകൂലികൾ ലോകത്താകമാനം അരാജകത്വം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുകയാണ്. നേരത്തെ ഇവരുടെ ആക്രമണത്തിൽ ഇന്ത്യ ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക മുൻകരുതൽ ആവശ്യമാണെന്നും ഇന്ത്യ അറിയിച്ചിരുന്നു. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ ഇന്ത്യൻ കോൺസുലേറ്റിന്റെ വാതിലുകളും ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. പ്രവേശനം തടയുന്ന ബാരിക്കേഡുകളും അക്രമികൾ തകർത്ത് താഴെയിട്ടു. ചുറ്റുമതിലിൽ ‘ഫ്രീ അമൃത്പാൽ’ എന്ന് സ്‌പ്രേ പെയിന്റ് ചെയ്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

കഴിഞ്ഞ ദിവസം ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലും സമാന രീതിയിൽ ആക്രമണം നടത്തിയിരുന്നു. ദേശീയപതാക വലിച്ചെറിഞ്ഞായിരുന്നു ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം. അക്രമികൾ കെട്ടിടത്തിൽ കയറുന്നതും ത്രിവർണ്ണ പതാക അഴിച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങൾ ട്വിറ്ററടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags: VANDALISMSan Francisco
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies