ഉണ്ണിക്കണ്ണനോട് നന്ദി പറഞ്ഞ് ബൊമ്മനും ബെള്ളിയും; ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പറേഴ്‌സിലെ താരദമ്പതികൾ ഗുരുവായൂരിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉണ്ണിക്കണ്ണനോട് നന്ദി പറഞ്ഞ് ബൊമ്മനും ബെള്ളിയും; ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പറേഴ്‌സിലെ താരദമ്പതികൾ ഗുരുവായൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 10:07 am IST
FacebookTwitterWhatsAppTelegram

തൃശൂർ: മികച്ച ഡോക്യുമെന്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പറേഴ്‌സിലെ താരദമ്പതികൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. കഴിഞ്ഞ ദിവസമാണ് ബൊമ്മനും ബെള്ളിയും ഗുരുപവനപുരിയിലെത്തിയത്. എല്ലാവർഷവും ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. ശ്രീകൃഷ്ണനാണ് തങ്ങളുടെ ഇഷ്ടദൈവം. ഓസ്‌കറിലൂടെ ആഗോള അംഗീകാരം ലഭിച്ചതിലൂടെ തങ്ങൾക്ക് കൈവന്ന അപൂർവ്വനേട്ടത്തിന് ഗുരുവായൂരപ്പനോട് നന്ദിപറയാനാണ് എത്തിയതെന്നും ഇരുവരും പറഞ്ഞു. കൊച്ചുമകൻ സഞ്ജുകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗുരുവായൂരിലെ ദർശനത്തിന് ശേഷം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി.

ഓസ്‌കർ പുരസ്‌കാരം ലഭിച്ചപ്പോൾ വലിയ സന്തോഷമായി. അതിന് ഗുരുവായൂരപ്പനോട് നന്ദി പറയണമെന്ന് തോന്നി. ഈ അംഗീകാരം ഗുരുവായൂരപ്പന്റെ ദാനമാണ്. അതിന് ഞങ്ങൾ ഭഗവാനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബൊമ്മൻ പറഞ്ഞു. ഇരുവർക്കും ദേവസ്വം സ്വീകരണം നൽകി. അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ താരദമ്പതികളെ അഭിനന്ദിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ എ.കെ. രാധാകൃഷ്ണൻ, കെ.എസ്. മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്സ്’ 2022 ഡിസംബറിൽ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ആദ്യമായി റിലീസ് ചെയ്തത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ഡോക്യുമെന്ററി ചിത്രത്തിൽ പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെള്ളി ദമ്പതികളുടെ ജീവിതമാണ് ഇതിലുള്ളത്. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ഇവർ ജീവിതം ഒഴിഞ്ഞുവെയ്‌ക്കുന്നു. രക്തബന്ധത്തേക്കാൾ വിലപ്പെട്ടതാണ് സ്‌നേഹബന്ധമെന്ന സന്ദേശമാണ് ചിത്രം വരച്ചു കാട്ടിയിരിക്കുന്നത്. 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. തമിഴ്‌നാട്ടിലെ മുതുമലൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.തമിഴിലും തെക്കേയിന്ത്യൻ ആദിവാസി ദ്രാവിഡ ഗോത്രഭാഷയായ ജെന്നു കുറുംമ്പയിലുമാണ് ചിത്രീകരിച്ചത്.

Tags: The Elephant Whisperers
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies