ന്യൂഡൽഹി: മാർച്ച് 24 മുതൽ മൂന്ന് ദിവസത്തേക്ക് കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തും.
കർണാടകയിലെ സഹകരണ മന്ത്രാലയത്തിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. സഹകാർ സമൃദ്ധി സൗധയുടെ തറക്കല്ലിടൽ ചടങ്ങിലും ആഭ്യന്തരമന്ത്രി പങ്കെടുക്കും. ശനിയാഴ്ച, ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ കേന്ദ്ര റിസർവ് പോലീസ് സേനയുടെ 84-ാമത് റൈസിംഗ് ഡേ ആഘോഷത്തിൽ അദ്ദേഹം പങ്കെടുക്കും. ഇതാദ്യമായാണ് ഛത്തീസ്ഗഡിൽ സിആർപിഎഫ് റൈസിംഗ് ഡേ ആഘോഷിക്കുന്നത്.
ഛത്തീസ്ഗഡിൽ പോലീസ് സംഘത്തിന്റെ പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം മദ്ധ്യപ്രദേശിലെ അഞ്ചൽകുണ്ഡ് ദാദാ ദർബാറിൽ അമിത് ഷാ പ്രാർത്ഥന നടത്തും. ഞായറാഴ്ച വീണ്ടും കർണാടകയിലെത്തുന്ന അദ്ദേഹം ബിദറിലെ ഗോരട്ട രക്തസാക്ഷി സ്മാരകത്തിന്റെയും സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരകത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. ബിദറിൽ 103 അടി ഉയരമുള്ള ത്രിവർണ പതാക ഉയർത്തുന്ന പരിപാടിയിലും റായ്ച്ചൂർ ജില്ലയിലെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
Comments