കേശവ സ്മരണയിൽ... ഇന്ന് ഡോ. കേശവബലിറാം ഹെഡ്‌ഗേവാർ ജന്മവാർഷിക ദിനം
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

കേശവ സ്മരണയിൽ… ഇന്ന് ഡോ. കേശവബലിറാം ഹെഡ്‌ഗേവാർ ജന്മവാർഷിക ദിനം

Janam Web Desk by Janam Web Desk
Mar 22, 2023, 07:51 am IST
A A
FacebookTwitterWhatsAppTelegram

ഇന്ന് ഡോ.കേശവബലിറാം ഹെഡ്‌ഗേവാർ ജന്മവാർഷിക ദിനം.

1889 ൽ വർഷ പ്രതിപദ ദിനത്തിൽ നാഗപ്പൂരിലായിരുന്നു ഡോ. കേശവബലിറാം ഹെഡ്‌ഗേവാർ എന്ന ഡോക്ടർജിയുടെ ജന്മം. വളരെ ചെറുപ്പത്തിൽ തന്നെ ദേശീയ ചിന്തകളിൽ ആകൃഷ്ടനായ അദ്ദേഹത്തെ ലോക മാന്യ തിലകന്റെ പ്രവർത്തനങ്ങൾ സ്വാധീനിച്ചു. അതുകൊണ്ടുതന്നെ വിപ്ലവ പ്രസ്ഥാനമായിരുന്ന അനുശീലൻ സമിതിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ടാണ് ഡോ.കേശവബലിറാം ഹെഡ്ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്

”ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങൾക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാർ ബ്രിട്ടൻ ഭരിക്കുന്നതു പോലെ, ജർമ്മൻ പൗരന്മാർ ജർമ്മനി ഭരിക്കുന്നത് പോലെ ഞങ്ങൾക്ക് മാതൃഭൂമിയിൽ സ്വയം ഭരണം നടത്താൻ അവകാശമുണ്ട്. വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയിൽ ആ അപമാനവും ഞങ്ങളുടെ മനസ്സിൽ ദേഷ്യമുണർത്തുന്നു. പൂർണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല. ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനിൽക്കുന്നത് നീതിയെ നശിപ്പിക്കാനല്ല, നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും. ‘

നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ. പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ചാണ് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് നൽകിയത്.

എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു. കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്.സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു.

പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്

ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർഎസ്എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു. ‘ ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല ‘ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു

1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ ഇന്നും കോടിക്കണക്കിന് പ്രവർത്തകരിലൂടെ ജീവിക്കുന്നു.

 

 

Tags: RSSKeshav Baliram Hedgewar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

ആഗോള അംഗീകാരം നേടി ഇന്ത്യയുടെ സ്വന്തം നാവിക് ; അഭിമാനച്ചിറകിൽ ഐ.എസ്.ആർ.ഒ

1,500-ൽ നിന്നും 3,000 കിലോമീറ്ററിലേക്ക്; ഇന്ത്യൻ അതിർത്തികൾക്കപ്പുറം NaVIC-ന്റെ കവറേജ് വർദ്ധിപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്!; മടങ്ങിവരവ് ഏറ്റവും കൂടുതൽ നാൾ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ യുഎസ് വംശജനെന്ന നേട്ടവും സ്വന്തമാക്കി

യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്!; മടങ്ങിവരവ് ഏറ്റവും കൂടുതൽ നാൾ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ യുഎസ് വംശജനെന്ന നേട്ടവും സ്വന്തമാക്കി

വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകളുമായി വികസിക്കുന്നു ; നിയന്ത്രണവും സുരക്ഷയും വർദ്ധിക്കുന്നു

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് സേവനം ലഭ്യമാകാത്ത 18 സ്മാർട്ട്‌ഫോണുകൾ ഇവയൊക്കെ…

പി.എം കെയർ ഫണ്ടിലേക്ക് സംഭാവന നൽകരുതെന്ന് എസ്.ബി.ഐ ജീവനക്കാർക്കിടയിൽ രഹസ്യ പ്രചാരണം ; സംഭാവന കൊടുക്കാതെ പിന്മാറിയത് ആയിരത്തിലധികം ജീവനക്കാർ ; എറ്റവും കൂടുതൽ കേരളത്തിൽ

വായ്പ എടുത്തിട്ട് തിരിച്ചടച്ചില്ലെങ്കിൽ ചോക്ലേറ്റുമായി ഓഫീസർമാർ വീട്ടിൽ എത്തും; പുതിയ തന്ത്രവുമായി എസ്ബിഐ

Load More

Latest News

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

നീതിയ്‌ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകം; ഭഗത് സിംഗിന്റെ 116-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

നീതിയ്‌ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകം; ഭഗത് സിംഗിന്റെ 116-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

അഖിൽ സജീവ് ചില്ലറക്കാരനല്ല; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; സിഐടിയു മുൻ ഓഫീസ് സെക്രട്ടറി തട്ടിയത് 5 ലക്ഷം രൂപ

അഖിൽ സജീവ് ചില്ലറക്കാരനല്ല; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; സിഐടിയു മുൻ ഓഫീസ് സെക്രട്ടറി തട്ടിയത് 5 ലക്ഷം രൂപ

മയക്കുമരുന്ന് കേസ്; കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ

മയക്കുമരുന്ന് കേസ്; കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies