എലിഫന്റ് ഫെസ്റ്റിവൽ ; ലോക പൈതൃകപട്ടികയിൽ ഇടം നേടിയ കാസിരംഗ ദേശീയോദ്യാനം അടച്ചിടും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എലിഫന്റ് ഫെസ്റ്റിവൽ ; ലോക പൈതൃകപട്ടികയിൽ ഇടം നേടിയ കാസിരംഗ ദേശീയോദ്യാനം അടച്ചിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 06:53 pm IST
Elephant Festival

Elephant Festival

FacebookTwitterWhatsAppTelegram

 

ദിസ്പൂർ: എലിഫന്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കാസിരംഗ നാഷണൽ പാർക്ക് ഏപ്രിൽ 6 മുതൽ 8 വരെ അടച്ചിടും. ഈ ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്ക് സന്ദർശനമുണ്ടാകില്ലെന്ന് കാസിരംഗ നാഷണൽ പാർക്ക് അറിയിച്ചു. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എലിഫന്റ് ഫെസ്റ്റിവൽ ആഘോഷിക്കുന്നത്.

അസം സർക്കാരും, പരിസ്ഥിതി, വനം വകുപ്പും, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്നാണ് എലിഫന്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആഘോഷം കണക്കിലെടുത്ത് ഏപ്രിൽ 6 മുതൽ 8 വരെ കാസിരംഗ നാഷണൽ പാർക്കിലെ കാസിരംഗ, ബാഗോരി, ബുരാപഹാർ, അഗോറത്തോളി എന്നീ എല്ലാ റേഞ്ചുകളിലെയും ജീപ്പ് സഫാരി, എലിഫന്റ് സഫാരി എന്നിവ അടച്ചിടുമെന്ന് അസം വന്യജീവി ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിപ്പ് നൽകി.

അതേസമയം കാസിരംഗ നാഷണൽ പാർക്കിൽ ഏപ്രിൽ 7-ന് നടക്കുന്ന എലിഫന്റ് ഫെസ്റ്റിവലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. തുടർന്ന് ജീപ്പ് സഫാരിയിലും ആന സഫാരിയിലും പങ്കെടുത്തേക്കുമെന്ന് നാഷണൽ പാർക്ക് ഉദ്യോഗസ്ഥനായ ജതീന്ദ്ര ശർമ്മ പറഞ്ഞു. സന്ദർശനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഉന്നതതല യോഗത്തിന് ശേഷമേ വേദികൾ തീരുമാനിക്കൂ എന്നും ജതീന്ദ്ര ശർമ്മ പറഞ്ഞു.

കാസിരംഗ ദേശീയോദ്യാനം 1974-ലാണ് രൂപീകരിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. 1905-ൽ റിസർവ് ഫോറസ്‌ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിലും ഈ ദേശീയോദ്യാനം ഇടം നേടിയിട്ടുണ്ട്.

Tags: kaziranga national park
ShareTweetSendShare

More News from this section

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

Latest News

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies