1921-ലെ മലബാർ മാപ്പിള കലാപം പ്രമേയമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്യ്ത ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. സിനിമ കണ്ടവരിൽ നിഴലിക്കുന്നത് ഒരു ജനതയുടെ മുഴുവൻ ആർത്തനാദമായിരുന്നു. കഴിഞ്ഞുപോയ കാലത്തിന്റെ നേർചിത്രങ്ങളിലേക്ക് മിഴിതുറക്കുന്ന പുഴ മുതൽ പുഴ വരെ എന്ന ചലച്ചിത്രം മാപ്പിള കലാപത്തിന്റെ ശരിയുടെ കഥ അനാവരണം ചെയ്യുന്നതാണ്. അക്രമത്തിന്റെ ഇരകൾക്ക് വേണ്ടി വാദിക്കുന്ന ചിത്രത്തിന് ഇതിനോടകം കേരളത്തിലെ നിരവധി പേർ തങ്ങളുടെതായ അവലോകനം നൽകി കഴിഞ്ഞു.
ചിത്രം അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നോർത്ത് അമേരിക്കയിൽ സിനിമ റിലീസ് തീയ്യതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. മാർച്ച് 31 ന് പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കയിൽ റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററും രാമസിംഹൻ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോവയിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. നിലവിൽ നാലാം വാരത്തിലൂടെയാണ് രാമസിംഹന്റെ ചിത്രം കടന്നു പോകുന്നത്.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
ചിത്രത്തെ പ്രക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സർക്കാർ സ്‌പോൺസേർഡ് കെട്ടുകഥയിൽ സ്വയംപൊള്ളി നീറി നിൽക്കേണ്ടി വരുമായിരുന്ന ജനതയ്‌ക്ക് സത്യത്തിന്റെ നേർസാക്ഷ്യമായി ഉയർത്തികാട്ടാൻ സാധിക്കുന്ന ഈ ചലച്ചിത്രം കേരള ചരിത്രത്തിലെ തമസ്‌കരിക്കപ്പെട്ട് പോകുമായിരുന്ന ഏടിന്റെ കൃത്യവും സ്പഷ്ടവുമായ ചരിത്രം പറയുന്നു.
Comments