ഇടുക്കി: മൂന്നാറിൽ നാശം വിതയ്ക്കുന്ന അക്രമകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിന് മുന്നോടിയായി മാർച്ച് 29- ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ നിന്നും അനുകൂലമായ വിധിയുണ്ടായാൽ 30 മുതൽ മയക്കു വെടി വയ്ക്കാൻ നടപടി ആരംഭിക്കും.
കോടതിയിൽ നിന്നും അനുകൂല വിധി ലഭിക്കുന്നതിനായി അരിക്കൊമ്പൻ ചെയ്ത അക്രമങ്ങൾ കോടതിയെ ധരിപ്പിക്കും. കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈറേഞ്ച് സർക്കിൾ പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടുന്നത് 29-വരെ താത്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികൾ വനം വകുപ്പ് തുടരും. കോടതിയുടെ ഉത്തരവിൽ പ്രദേശവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.
Comments