വാഷിംഗ്ടൺ: പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിൽ സ്‌ഫോടനം. രണ്ടുപേർ മരിക്കുകയും ഒമ്പത് പേരേ കാണാതാവുകയും ചെയ്തു. ആർഎം പാമർ കമ്പനി പ്ലാൻിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിൽ കമ്പനിയുടെ കെട്ടിടത്തിനും സമീപത്തെ അപ്പാർട്ടുമെന്റുകളുൾപ്പെടെ മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. തകർന്ന അപ്പാർട്ടുമെൻുകളിൽ നിന്ന് താമസക്കാരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവർ ചികിത്സയിലാണ്.
1948-മുതൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ 850 ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും വെസ്റ്റ് റീഡിഗ് പൊലീസ് അറിയിച്ചു.
Comments