ബെംഗളൂരു: കൂട്ടായപരിശ്രമമാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതെന്ന് പ്രധാനമന്ത്രി. കർണാടകയിലെ ശ്രീമധുസൂദനൻ സായി ഇൻസ്റ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിചിക്കബെല്ലാപുരിൽ രുന്നു അദ്ദേഹം.ആസാദിക അമ്യത് മഹോത്സവത്തിലൂടെ രാജ്യം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ചെറിയ സമയത്തിനുളളിൽ ഇന്ത്യ എങ്ങനെയാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്.രാജ്യത്തെ എല്ലാവരുടെയും കൂട്ടായ പരിശ്രമം മാത്രമാണ് അതിനുളള ഉത്തരം, അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പത് വർഷത്തിനുളളിൽ ആരോഗ്യമേഖലയിൽ സത്യസന്ധതയോടും, കാര്യക്ഷമതയോടും കൂടി പ്രവർത്തിക്കുവാൻ സാധിച്ചെന്നും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഒട്ടെറെ പരിക്ഷ്കാരങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ സേവനങ്ങൾ എല്ലാവരിലും എത്തിക്കുകയാണ് ഗവൺമെന്റ് ലക്ഷ്യം വെയ്ക്കുന്നത് പ്രത്യേകിച്ച് പാവപ്പെട്ട ആളുകളുകൾക്കും, ഇടത്തരക്കാർക്കും മുൻഗണന നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന മെഡിക്കൽ കോളേജ് ഈ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർണാടകയിൽ 9000ത്തിലധികം ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ട്.ആധുനിക ഇന്ത്യയുടെ ശിൽപികളിലൊരാളായ എം. വിശ്വേശരയ്യയുടെ ജന്മനാടാണിത് സമാധി ദിവസം പുഷ്പാർച്ചന നടത്താൻ സാധിച്ചത് ഭാഗ്യമാണ്. ഈ പുണ്യഭൂമിയിൽ നമസ്കരിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു. വിശ്വേശ്വരയ്യയുടെ സ്മാരണാർത്ഥം പണികഴിപ്പിച്ച മ്യൂസിയം അദ്ദേഹം സന്ദർശിച്ചു. മുഖ്യമന്ത്രി ബസവരാജ ബൊമ്മയും പരിപാടിയിൽ പങ്കെടുത്തു.
Comments