ന്യൂഡൽഹി: ഇന്ത്യൻ കോൺസുലേറ്റിനുനേരെ കാനഡയിൽ നിരന്തരം ഉണ്ടാവുന്ന അക്രമ സംഭവങ്ങൾക്കെതിരെ പ്രതിക്ഷേധം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ പ്രതിനിധിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് പ്രതിക്ഷേധം അറിയിച്ചത്. അക്രമക്കാരികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് കനേഡിയൻ ഹൈക്കമീഷ്ണറോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
പോലീസിനെയും മറ്റ് സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് ഇന്ത്യൻ കോൺസുലേറ്റ് എങ്ങനെ ആക്രമിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം വീശദികരണം തേടി. കനേഡിയൻ ഗവൺമെന്റെ് ഇന്ത്യൻ കോൺസുലേറ്റിനും നയതന്ത്ര പ്രവർത്തനങ്ങൾക്കും എല്ലാ സുരക്ഷയും ഉറപ്പുവരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ അക്രമങ്ങൾക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
വിയന്ന സമ്മേളനത്തിലെ ഉടമ്പടിയെപ്പറ്റിയും വിദേശകാര്യ മന്ത്രാലയം കനേഡിയൻ ഹൈക്കമ്മീണറെ ഓർമ്മിപ്പിച്ചു. അക്രമങ്ങളിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയത് നിയമ നടപടികൾ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
യുഎസിലും, യുകെയിലും ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെ നിരവധി അക്രമണ സംഭവങ്ങളാണ് ഈ അടുത്തിടെ അരങ്ങേറിയത്. ഖലിസ്ഥാൻവാദികൾ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച് ദേശീയ പതാകയെ അപമാനിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച അക്രമകാരികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻകോൺസുലേറ്റിനു നേരെ ആക്രമണം നടത്തുകയും ഖലിസ്ഥാൻ പതാകകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
Comments