കായൽ സംരക്ഷണത്തിൽ പരാജയപ്പെട്ട് നമ്പർ വൺ കേരളം; 10 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബൂണൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായൽ സംരക്ഷണത്തിൽ പരാജയപ്പെട്ട് നമ്പർ വൺ കേരളം; 10 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബൂണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 08:38 pm IST
Facebook
Twitter
WhatsAppTelegram

നമ്പർ വൺ സംസ്ഥാനമെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും കേരളത്തിലെ കായൽ സംരക്ഷണം പൂർണ്ണ പരാജയം. ദേശീയ ഹരിത ട്രൈബൂണൽ കേരളത്തിന് 10 കോടി രൂപ പിഴ ചുമത്തി. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടി കാട്ടിയാണ് ട്രൈബൂണൽ പിഴ ചുമത്തിയത്. കായലുകളിലെ മലിനീകരണം എത്രയും വേഗം ഒഴിവാക്കണമെന്നും ട്രൈബൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായുള്ള കർമ്മപദ്ധതി ആറ് മാസത്തിനുള്ളിൽ നടപ്പാക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.ബ്രഹ്‌മപുരം വിഷയത്തിൽ നടപടിക്ക് ശുപാർശ ചെയ്ത് അധികം നാളാകുന്നതിന് മുൻപാണ് കായൽ സംരക്ഷണത്തിന്റെ വീഴ്ചയിൽ പിഴ ചുമത്തിയിരിക്കുന്നത്. പരിസ്ഥിതിപ്രവർത്തകനായ കെ.വി കൃഷ്ണദാസാണ് സർക്കാരിനെതിരേ ഹരിത ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തത്.

മലിനജല സംസ്‌കരണം, കക്കൂസ് മാലിന്യസംസ്‌കരണം, കനാൽ നവീകരണം, അറവുമാലിന്യസംസ്‌കരണം എന്നിവയ്‌ക്കെല്ലാമായി കോടിക്കണക്കിനു രൂപയുടെ ഫണ്ട് ലഭിക്കുന്നണ്ട്. സ്വകാര്യ സംഘടനകളും വലിയ തോതിൽ സഹായിക്കുന്നുണ്ട്. കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും ചെലവഴിക്കാത്തതിനാലാണ് കായലുകൾ മലിനമായിക്കിടക്കുന്നതെന്നും ട്രിബ്യൂണൽ കണ്ടെത്തി. തണ്ണീർത്തടങ്ങൾ കൂടിയായ വേമ്പനാട്, അഷ്ടമുടി കായലുകൾക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനങ്ങളും സർക്കാരും മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തുന്നുവെന്നാണ് ട്രൈബ്യൂണലിന്റെ വിലയിരുത്തൽ. വേമ്പനാട്, അഷ്ടമുടി കായലുകളിലെ വെള്ളം പരിശോധിച്ചപ്പോൾ കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം വളരെ കൂടുതലായി കണ്ടെത്തിയിരുന്നു. നൂറ് മില്ലിലിറ്റർ വെള്ളത്തിൽ അഞ്ഞൂറിൽ താഴെയായിരിക്കണം കോളിഫോം ബാക്ടീരിയയുടെ എണ്ണം. എന്നാൽ ഇവിടെ അത് രണ്ടായിരത്തിയഞ്ഞൂറാണ്.

വേമ്പനാട്ടുകായലിന്റെ ഗുണഭോക്താക്കളായ കൊച്ചി കോർപ്പറേഷനും ഏഴു നഗരസഭകൾക്കും 35 പഞ്ചായത്തുകൾക്കും മാലിന്യസംസ്‌കരണത്തിനു ഫണ്ട് ലഭിച്ചിട്ടും ഉപയോഗിച്ചില്ല. മെട്രോറെയിൽ മാലിന്യം സംസ്‌കരിക്കാൻ ആയിരം കോടിയോളം രൂപ അനുവദിച്ചിട്ടും എന്നിട്ടും സംസ്‌കരണപ്ലാന്റുണ്ടാക്കിയിട്ടില്ല്. മലിനീകരണനിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിട്ടും നഗരസഭയോ കോർപ്പറേഷനുകളും കായലുകളിലേക്ക് മലിനജലമൊഴുക്കുന്നത് തടഞ്ഞില്ല. അമൃത് പദ്ധതിയിൽ കോടിക്കണക്കിനു രൂപ അനുവദിച്ചെങ്കിലും ഏഴുവർഷമായിട്ടും കേരളം അത് പൂർണമായും ചെലവഴിച്ചില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് പിഴ തുക ഈടാക്കണമെന്നും കേസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ആദർശ്കുമാർ ഗോയൽ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിഷയവിദഗ്ധൻ ഡോ. എ. സെന്തിൽവേൽ എന്നിവരുൾപ്പെട്ട ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Tags: National Green Tribunal
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies