കൊല്ലം: കിണറ്റിൽ നിന്ന് കോരിയെടുക്കുന്ന വെള്ളിൽ നിന്നും തീ! കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്ടിലെ സുജീഷിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ രണ്ടര വർഷമായി സ്ഥിരമായി ഇതാണ് അവസ്ഥയെന്ന് കുടുംബം പറയുന്നത്.
2021-ലാണ് ആദ്യമായി ഇങ്ങനെ സംഭവിച്ചുതുടങ്ങിയത്. പമ്പിൽ നിന്ന് വെള്ളം ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംശയമുണർന്നത്. ഇതിന് പിന്നാലെ വെള്ളത്തിന് തീ പകർന്നപ്പോൾ ആളി കത്തുന്ന കാഴ്ചയാണ് ഉണ്ടായത്. തുടർന്ന് ഹെൽത്തിലും മറ്റും അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പിന്നാലെ നടത്തിയ ടെസ്റ്റിലാണ് ഡീസലിന്റെയോ പെട്രോളിന്റെയോ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. സുജീഷിന്റെ അയൽവീടുകളിലും ഇത് തന്നെയാണ് അവസ്ഥ.
അയൽവീടുകളിലും ചിലപ്പോൾ വെള്ളം ഇന്ധനമായി മാറുന്ന അവസ്ഥയാണുള്ളത്. വെള്ളമൊഴിച്ചാൽ സാധാരണഗതിയിൽ തീ അണയുകയാണ് വേണ്ടത്. എന്നാൽ ഇവിടെ കൂടുതൽ തീ കത്താനായി സഹായിക്കുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് പഠനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം കുറേ അലഞ്ഞതല്ലാതെ യാതൊരുവിധ ഫലവുമുണ്ടായില്ല എന്നാണ് ആരോപണം. ഇതിന് പിന്നിലെ ശാസ്ത്രീയത എന്താണ് എന്നാണ് നാട്ടുകാരുടെയും അയൽക്കാരുടെയും ചോദ്യം. നിരവധി കാരണങ്ങൾ മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഇതിൽ പരിഹാരം കാണേണ്ടത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്.
Comments