തിരുവനന്തപുരം: നടനും സംവിധായകനുമായ രൺജി പണിക്കർക്ക് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത്. കുടിശിക തീർക്കുന്നത് വരെ രൺജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കി.
രൺജി പണിക്കർ അഭിനയിച്ച ചിത്രങ്ങളും മറ്റേതെങ്കിലും തരത്തിൽ ഭാഗമായിട്ടുള്ള സിനിമകളുമാണ് വിലക്കുക. കുടിശിക തീർക്കുന്നത് വരെ യാതൊരു കാരണവശാലും അദ്ദേഹത്തിന്റെ സിനിമകൾ തീയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. ഇക്കാര്യത്തിൽ രൺജി പണിക്കർ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Comments