വാഴ്സോ: പതിമൂന്ന് വർഷം അമ്മയുടെ മമ്മിഫൈ ചെയ്ത മൃതദേഹം സൂക്ഷിച്ച മകൻ അറസ്റ്റിലായി. മാനസിക വിഭ്രാന്തി നേരിട്ടിരുന്ന മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് സോഫയിൽ സൂക്ഷിച്ച മൃതദേഹം കണ്ടെത്തിയത്. പോളണ്ടിലെ റാഡ്ലിനിലെ റോഗോസിന സ്ട്രീറ്റിലെ വീട്ടിലാണ് സംഭവമുണ്ടായത്.
മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. മകനായ മരിയൻ എൽ എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. അതിനുശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് പോലീസ് വ്യക്തമാക്കി. മാനസികമായി തകർന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്.
മൃതശരീരത്തെ ഉപയോഗിച്ചതിന് മകനെതിരെ കേസെടുത്തിട്ടുണ്ടെന്നും മനോരോഗ വിദഗ്ധർ പരിശോധിച്ചതിന് ശേഷം പ്രതിയുടെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
മൃതദേഹം കണ്ടെത്തിയ ഘട്ടത്തിൽ ഇത് ആരുടേതാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് ബന്ധുക്കൾ സംശയം ഉന്നയിച്ചതോടെയാണ് അമ്മയുടെ ശവകൂടീരം പരിശോധിച്ചത്. അവിടെ മൃതദേഹമില്ലെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് പ്രതി സൂക്ഷിച്ചിരുന്ന മൃതദേഹം സ്വന്തം അമ്മയുടേതാണെന്ന് സ്ഥിരീകരിച്ചത്. 2010-ലായിരുന്നു അമ്മ മരിച്ചത്. 95-ാം വയസിലായിരുന്നു അന്ത്യം. തുടർന്ന് മറവുചെയ്ത മൃതദേഹം മകൻ കുഴിച്ചെടുത്ത് മമ്മിഫൈ ചെയ്ത് സൂക്ഷിക്കുകയായിരുന്നു.
Comments