കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ; വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഇല്ല: സാമന്ത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ; വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഇല്ല: സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 09:10 pm IST
Facebook
Twitter
WhatsAppTelegram

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത. കുറച്ചു കാലങ്ങളായി വലിയ ഒരു പോരാട്ടത്തിലാണ് താരം. മയോസൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിലാണ് സാമന്ത. തന്റെ ആരാ​ഗ്യ സ്ഥിതിയെപ്പറ്റി വൈകാരികമായി പല അഭിമുഖങ്ങളിലും താരം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, രോഗം നിര്‍ണയിക്കുന്ന സമയവും ചികിത്സാദിനങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ പ്രയാസകരമായ നാളുകളായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് മയോസൈറ്റിസ് രോഗം ബാധിച്ചപ്പോൾ മുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സാമന്ത വെളിപ്പെടുത്തിയത്.

‘ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് ഞാൻ കടന്നുപോയത്. ഒരു നടി എന്ന നിലയിൽ പൂർണതയോടെ നിലകൊള്ളാനാണ് ആ​ഗ്രഹിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ അതിനെയെല്ലാം തകർത്തെറിയുന്ന ഒരവസ്ഥ എനിക്ക് വന്നുപെട്ടു. മയോസൈറ്റിസ് എന്ന രോഗം. മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു’.

‘ചിലപ്പോൾ ശരീരം വല്ലാതെ തടിക്കും, മറ്റു ചില ദിവസങ്ങളിൽ തീരെ ക്ഷീണിക്കും. എന്‍റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ അനുഭവപ്പെടും. വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. പ്രകാശത്തിലേക്ക് നേരിട്ട് നോക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കണ്ണട വെയ്‌ക്കേണ്ടി വന്നത്. തീവ്രമായ മൈഗ്രേൻ ബാധിച്ചു. കണ്ണുകള്‍ വീർത്തു തടിച്ചുവരും. അസഹനീയമായ വേദനയും. കഴിഞ്ഞ എട്ട് മാസമായി ഇതാണ് എന്റെ അവസ്ഥ’- എന്ന് സാമന്ത പറഞ്ഞു.

Tags: samantha ruth prabhu
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies