ഓൺലൈൻ ജോലി തട്ടിപ്പ് ; ഇരകളിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓൺലൈൻ ജോലി തട്ടിപ്പ് ; ഇരകളിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 05:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വർക്ക് ഫ്രം ഹോംമിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘത്തെ പിടികൂടി ഡൽഹി സൈബർ പോലീസ്. ജോലി വാഗ്ദാനം ചെയ്ത് 9,05.682 രൂപ തട്ടിയെടുത്തെന്ന സലോണിയുടെ പരാതിയെ തുടർന്നാണ് പോലിസ് പ്രതികളെ പിടികൂടിയത്. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ ആളുകളെ കുടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

വീട്ടിലിരുന്ന് കൊണ്ട് ഓൺലൈനായി മാസം തോറും പണം സമ്പാദിക്കാം എന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ ആളുകളെ കുടുക്കുകയായിരുന്നു. ജോലിയിൽ ആളുകളെ ചേർക്കുന്നതിനനുസരിച്ച് 3000 മുതൽ 20000 രൂപ വരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം ചെയ്യ്തിരുന്നത്. ഇങ്ങനെ അനധിക്യതമായി പണം നിക്ഷേപിച്ച നിരവധി ബാങ്ക് അക്കൗണ്ടുകളും പോലീസ് കണ്ടെടുത്തു. ചില വിദേശ പൗരന്മാരുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നതായും പോലീസ് വ്യക്തമാക്കി.

പാർടൈം ജോലിക്കായി ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യം മുഖേനയാണ് സലോണി തട്ടിപ്പിനിരയായത്. ഇൻസ്റ്റഗ്രാമിലെ പരസ്യത്തിലെ നമ്പറിൽ സലോണി മെസ്സേജ് അയച്ചു. ഒരു ഓൺലൈൻ വ്യപാര സ്ഥാപനത്തിനായാണ് ജോലി ചെയ്യേണ്ടതെന്നും അറിയിച്ചു. ഓരോ ടാസ്‌ക്ക് പൂർത്തിയാക്കുന്നതിനനുസരിച്ച് കമ്മീഷൻ 3000 മുതൽ 10000 രൂപ വരെ പ്രതിദിനം ലഭിക്കുമെന്നും അറിയിച്ചതായി സലോണി വ്യക്തമാക്കി.

ടാസ്‌ക്ക് പൂർത്തിയാക്കിയാൽ ഉടൻ പണം പിൻവലിക്കാമെന്നും ടാസ്‌ക്കീനായി അവർ ഒരു ലിങ്കിൽ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനായി ഒരു നിശ്ചിത തുക സലോണി കൈമാറി. തുടർന്ന് കമ്മീഷൻ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ട് മരവിപ്പിച്ചതായും തുക പിൻവലിക്കാൻ നികുതിയടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. നികുതി തുകയായി സലോണി വീണ്ടും തുക നിക്ഷേപിച്ചതായും സലോമി വ്യക്തമാക്കി. ഇങ്ങനെ നിരവധി പേർ പണം നിക്ഷേപിച്ചതിന്റെ തെളിവുകൾ വിശ്വാസതയ്‌ക്കായി അയച്ച് കൊടുത്തതായും സലോമി വ്യക്തമാക്കി.

അന്വേഷണം പുരോഗമിക്കുന്നതായും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിണ്ടുട്ടെന്നും ബാങ്കുകൾക്ക് നോട്ടീസ് അയച്ചുവെന്നും 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി കണ്ടെത്തിയെന്നും അന്വേഷണത്തിനു നേത്യത്വം നൽകിയ അരുൺ കുമാർ ചൗധരി വ്യക്തമാക്കി.

 

Tags: Delhijob fraud
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies