നീതി വൈകിപ്പിക്കൽ, നീതി നിഷേധിക്കലാണ്; ലോകായുക്ത നിലപാട് നീതിദേവതയെ പരിഹസിക്കുന്നത്; രാഷ്ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ പിണറായി തുടരില്ല: വി.മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീതി വൈകിപ്പിക്കൽ, നീതി നിഷേധിക്കലാണ്; ലോകായുക്ത നിലപാട് നീതിദേവതയെ പരിഹസിക്കുന്നത്; രാഷ്‌ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ പിണറായി തുടരില്ല: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 06:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത സ്വീകരിച്ച നിലപാട് നീതിദേവതയെ പരിഹസിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതേ കേസിൽ അധികാരപരിധി സംബന്ധിച്ച പ്രശ്നം മുൻ ലോകായുക്ത തീർപ്പാക്കിയതാണെന്നും അധികാരപരിധി സംശയിച്ച് വീണ്ടും ഭിന്നതയെന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയൻ തുടരില്ലെന്നും വി.മുരളീധരൻ തുറന്നടിച്ചു.

നീതി വൈകിപ്പിക്കൽ നീതി നിഷേധിക്കലാണ്. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് അർഹതപ്പെട്ട ദുരിതശ്വാസ ഫണ്ട് ഇഷ്ടക്കാർക്ക് വീതംവച്ചത് അഴിമതിയാണോ എന്ന് കണ്ടെത്താൻ അഞ്ചുവർഷത്തിനിപ്പുറവും കഴിയുന്നില്ല എന്ന ലോകായുക്ത നിലപാട് നീതിദേവതയെ പരിഹസിക്കലാണ്. ഇതേ കേസിൽ അധികാരപരിധി സംബന്ധിച്ച പ്രശ്നം മുൻ ലോകായുക്ത തീർപ്പാക്കിയതാണ്. അധികാരപരിധി സംശയിച്ച് വീണ്ടും ഭിന്നതയെന്നത് സംശയാസ്പദമാണ്. മാത്രവുമല്ല ഇത്തരമൊരു ഭിന്നതയുമായി ഒരുവർഷം കാത്തിരുന്നത് അതിലേറെ ദുരൂഹവും. അഴിമതി നിർമാർജനമെന്ന പ്രഖ്യാപിതലക്ഷ്യത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്ന സമീപനം ലോകായുക്തയിൽ നിന്ന് ഉണ്ടാകരുത്.

ഭരണാധികാരികളുടെ സ്വജനപക്ഷപാതത്തിൽ നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരുടെ ഏകപ്രതീക്ഷയാണ് ലോകായുക്ത. ദുരിതാശ്വാസഫണ്ട് വിനിയോഗത്തിലെ അഴിമതി ലോകായുക്ത തള്ളിക്കളഞ്ഞില്ല എന്നതും ശ്രദ്ധേയം. അപേക്ഷയില്ലാതെ, നൽകാവുന്ന പണത്തിന്റെ പരിധി പാലിക്കാതെ, ക്യാബിനറ്റ് നോട്ടില്ലാതെ, സർവത്ര സുതാര്യതയില്ലാതെ നടന്ന ഇടപാടാണെന്ന മുൻലോകായുക്തയുടെ നിരീക്ഷണം ഇപ്പോളും നിലനിൽക്കുന്നു. ഗുരുതരമായ അഴിമതിയാരോപണത്തിന്റെ നിഴലിൽത്തന്നെയാണ് പിണറായി വിജയൻ. രാഷ്‌ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ അദ്ദേഹം തുടരില്ല. പക്ഷേ ധാർമികത എന്ന വാക്കിനർത്ഥം പോലും അറിയാത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇതൊന്നും ബാധകമാവില്ലെന്ന് മാത്രം.

Tags: Pinarayi Vijayanlokayukthav muralidharan
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies