ബുർഖയിൽ ഒളിച്ച സുന്ദരി , 26 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണത്തിന്റെ സൂത്രധാര : 2012 മുതൽ ഇന്റർപോൾ തിരയുന്ന ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളി സാമന്ത ലുത്ത്‌വെയ്റ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബുർഖയിൽ ഒളിച്ച സുന്ദരി , 26 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണത്തിന്റെ സൂത്രധാര : 2012 മുതൽ ഇന്റർപോൾ തിരയുന്ന ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളി സാമന്ത ലുത്ത്‌വെയ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 07:22 pm IST
FacebookTwitterWhatsAppTelegram

സുന്ദരമായ മുഖം, ചുണ്ടിൽ പുഞ്ചിരി, പോലീസിനെ പോലും ചതിച്ച നിഷ്കളങ്കത. അതാണ് 2012 മുതൽ ഇന്റർപോൾ തിരയുന്ന ലോകത്തിലെ ഏറ്റവും കൊടും കുറ്റവാളി, ബ്രിട്ടനിൽ ജനിച്ച ജിഹാദി വനിത സാമന്ത ലുത്ത്‌വെയ്റ്റ് . തന്റെ ചിരിച്ച മുഖത്തിനു മറവിൽ സാമന്ത ഒളിപ്പിച്ചത് കൊടും ക്രൂരതകളുടെ നേർചിത്രങ്ങളാണ് .

കോളേജിൽ പഠിക്കുമ്പോൾ തന്നെ സാമന്ത വളരെ സുന്ദരിയായിരുന്നു. വടക്കൻ അയർലൻഡിൽ ജനിച്ച് ഇംഗ്ലണ്ടിൽ വളർന്നു. മകൾ വളർന്നപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി. അന്ന് സാമന്ത കോളേജിലായിരുന്നു. ഇറാഖിൽ യുദ്ധം നടക്കുന്നുണ്ടായിരുന്നു. രാജ്യത്തുടനീളം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ നടക്കുന്നു, സാമന്തയും ഈ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഈ പ്രതിഷേധങ്ങൾക്കിടയിലാണ് ജെർമെയ്ൻ ലിൻഡ്സെ എന്ന യുവാവിനെ പരിചയപ്പെടുന്നത്. ബ്രിട്ടനിലെ കറുത്തവർഗക്കാരനായ ജെർമെയ്ൻ ഇറാനെതിരായ ആക്രമണത്തെ എതിർത്തിരുന്നു.

ജെർമെയ്ൻ ഇസ്ലാം മതം സ്വീകരിച്ചു. സാമന്തയ്‌ക്കും തുടക്കം മുതൽ ഇസ്ലാം മതം ഇഷ്ടമായിരുന്നു, തുടർന്ന് ജെർമെയ്‌നെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിച്ചു. ബ്രിട്ടനെയും അമേരിക്കയെയും കുറിച്ച് ജെർമെയ്‌നിനുള്ളിൽ ഒരുപാട് നീരസമുണ്ടായിരുന്നു. സൊമാലിയ ആസ്ഥാനമായുള്ള ഭീകര സംഘടനയായ അൽ ഷബാബിൽ ചേരാൻ ഇവർ തീരുമാനിച്ചു.

ഇന്റർപോൾ 2012-ലെ പട്ടികയിലാണ് മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ആയി സാമന്തയെ തിരഞ്ഞെടുത്തത് . 2005-ൽ ലണ്ടനിൽ ഭൂഗർഭ ട്രെയിനിലും ബസിലുമായി ഭീകരാക്രമണം ഉണ്ടായി, അതിൽ 26 പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരിൽ ഒരാളാണ് ജെർമെയ്ൻ ലിൻഡ്സെ, ചാവേർ ആക്രമണത്തിൽ ജെർമെയ്നും കൊല്ലപ്പെട്ടു.ഈ ആക്രമണത്തിൽ 26 ബ്രിട്ടീഷുകാർ മരിച്ചു. പിന്നാലെ പോലീസ് അന്വേഷണം തുടങ്ങി

അക്രമികളുടെ സംഘത്തെ നയിക്കുന്നത് ബുർഖ ധരിച്ച സ്ത്രീയാണെന്ന വാർത്ത പോലും പുറത്ത് വന്നിരുന്നു. ഈ യുവതിയുടെ നിർദേശപ്രകാരമാണ് ട്രെയിൻ ആക്രമിക്കപ്പെട്ടത്. ചാവേറുകൾക്ക് അറബിയിൽ നിർദ്ദേശങ്ങൾ നൽകുകയായിരുന്നു യുവതി. അന്വേഷണത്തിനായി പോലീസ് സാമന്തയുടെ വീട്ടിലെത്തി, എന്നാൽ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് സാമന്ത തുറന്നു പറഞ്ഞു. കൃത്യമായ തെളിവുകൾ പോലും പോലീസിന്റെ പക്കലില്ല. സാമന്തയെ അറസ്റ്റ് ചെയ്തില്ല

സാമന്ത ഇസ്ലാം മതം സ്വീകരിച്ച കറുത്തവർഗക്കാരിയായ ബ്രിട്ടീഷുകാരിയായിരുന്നു. ഐറിഷ് ആയതിനാൽ വെളുത്ത നിറമുള്ള അവർക്ക് മാദ്ധ്യമങ്ങൾ നൽകിയ പേരാണ് ‘ദി വൈറ്റ് വിഡോ’ ഭർത്താവിന്റെ മരണശേഷം അവർ വ്യാജ ഐഡന്റിറ്റി സ്വീകരിച്ച് ആഫ്രിക്കയിലേക്ക് പോയി.കിഴക്കൻ ആഫ്രിക്കയിൽ പ്രവർത്തിക്കുന്ന സൊമാലിയൻ ഭീകര സംഘടനയായ അൽ-ഷബാബ് നടത്തിയിരുന്നത് സാമന്ത ലുത്ത്‌വൈറ്റ് ആണെന്നാണ് റിപ്പോർട്ട്. നെയ്‌റോബിയിലെ വെസ്റ്റ്ഗേറ്റ് ഷോപ്പിംഗ് മാളിൽ ആക്രമണം നടത്തിയതിന് പിന്നിലെ സംഘടനയാണ് സൊമാലിയൻ തീവ്രവാദി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൽ-ഷബാബ് . ഷോപ്പിംഗ് ഏരിയയിൽ ആയുധധാരികൾ നടത്തിയ അക്രമത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും 66 പേർ കൊല്ലപ്പെടുകയും ചെയ്തു .

2012ൽ കെനിയയിലെ മൊംബാസയിൽ ഭീകരാക്രമണം നടന്നിരുന്നു. ഈ ആക്രമണത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ടിരുന്നു. ഈ ആക്രമണത്തിൽ 3 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണം നടത്തിയതും ഈ വെള്ളക്കാരിയായ വിധവയായിരുന്നു . ഈ ആക്രമണത്തിന് ശേഷം സാമന്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അവരെ അറസ്റ്റ് ചെയ്തിരുന്നില്ല.

ഇതിന് ശേഷവും നിരവധി തീവ്രവാദ സംഘടനകളുമായുള്ള സാമന്തയുടെ ബന്ധം പുറത്ത് വന്നെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. 2014ൽ സാമന്ത കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ഒരു ഏജൻസിയും ഈ വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. സാമന്ത ഇപ്പോഴും സൊമാലിയയിൽ ഒളിച്ചിരിക്കുകയാണെന്നും മതമൗലികവാദ ഇസ്ലാമിക സംഘടനകളുമായി ബന്ധമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

 

Tags: jihadisamantha
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies