തിരുവനന്തപുരം : സ്പൈഡർമാൻ നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെ കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമെന്ന് വിമർശനം
ഇരുവരും ഇന്ത്യാ സന്ദർശനത്തിന് എത്തിയതാണെങ്കിലും ഇതുവരെ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതിനു പിന്നാലെയാണ് ഇരുവരും മൂന്നാറിയിൽ നിൽക്കുന്ന ചിത്രങ്ങൾ കേരളം ടൂറിസം ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്ററ് പേജുകളിൽ ഷെയർ ചെയ്തത്.
എന്നാൽ, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമാണെന്നും ഇരുവരും ബോസ്റ്റണിൽ നിൽക്കുന്ന ചിത്രങ്ങൾ മൂന്നാറിലേതാക്കി മാറ്റി വ്യാജമായി നിർമിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനമുയർന്നു. ഫേസ്ബുക്ക് പേജിൽ 12 മണിക്ക് പോസ്റ്റ് ചെയ്ത ചിത്രം നിരവധി വിമർശന കമന്റുകൾ ഉണ്ടായിട്ടും നീക്കിയില്ല.
ചാരനിറത്തിലുള്ള പാന്റും വെള്ള സ്നീക്കറുകളുള്ള പച്ച ടർട്ടിൽനെക്ക് സ്വെറ്ററുമാണ് സെൻഡേയ ധരിച്ചിരുന്നത്. ചാരനിറത്തിലുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ടോം ധരിച്ചത്. വെള്ളിയാഴ്ചയാണ് ദി സ്പൈഡർമാൻ: നോ വേ ഹോം താരങ്ങളായ സെൻഡയയും ടോം ഹോലൻഡും മുംബൈയിൽ എത്തിയത് .
Guess who we spotted far away from home? എന്ന കുറിപ്പോടെ #FarAwayHome #Munnar #KeralaTourism ഹാഷ്ടാഗുകളുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ബോസ്റ്റണിൽ നിന്ന് എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നാണ് നിരവധി പേർ കമന്റ് ചെയ്തത്. നാണമില്ലേ എന്ന് ചോദിക്കുന്നില്ല.. പക്ഷേ ഉളുപ്പ് ലേശം ആകാമായിരുന്നുവെന്നും , കേരളത്തിൽ ജീവിക്കുന്നവർ എല്ലാം അന്തങ്ങളല്ല ഇത് വിശ്വസിക്കാനെന്നും , ഇത്തരത്തിൽ പോയാൽ അരികൊമ്പന്റെ വാല് പിടിച്ച് വലിക്കുന്ന ചെഗൂവരയുടെ ഫോട്ടോയും നിങ്ങൾ കൊടുക്കുമെന്നുമൊക്കെയാണ് കമന്റുകൾ.
Comments