ലക്‌നൗ: അയോധ്യയിൽ രാമജന്മഭൂമി സമുച്ചയത്തിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബോംബ് ഡിസ്‌പോസൽ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡിനെ (ബിഡിഡിഎസ്) നിയോഗിച്ചു. രണ്ട് സ്‌പെഷ്യൽ ടീമുകളെയാണ് വിന്യസിപ്പിച്ചത്.
അലഹബാദ് ഹൈക്കോടതി, ലഖ്നൗ ബെഞ്ച് ഹൈക്കോടതി, വാരണാസി കമ്മീഷണറേറ്റ്, പ്രദേശിക ആൻഡ് കോൺസ്റ്റാബുലറി (പിഎസി) ഗോണ്ട, ലഖ്നൗ സെക്രട്ടേറിയറ്റ് കോംപ്ലക്സ് എന്നിവിടങ്ങളിൽ ബിഡിഡിഎസിന്റെ അഞ്ച് ടീമുകൾ കൂടി രൂപീകരിക്കും.
ബിഡിഡിഎസിനൊപ്പം രണ്ട് അധിക ആൻറി സബോട്ടേജ് ചെക്ക് ടീമിനെയും അയോധ്യയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. ഏഴ് പുതിയ യൂണിറ്റുകൾ കൂടി വരുന്നതോടെ ബിഡിഡിഎസ് ടീമുകളുടെ എണ്ണം സംസ്ഥാന തലത്തിൽ വർധിക്കും. നിലവിൽ 31 ബിഡിഡിഎസ് ടീമുകളെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്.















