മഞ്ഞുമൂടിയ മലനിരകൾക്കു മുന്നിൽ കമ്പിളിയുടുപ്പും ജാക്കറ്റും ധരിച്ച് നിറപുഞ്ചിരിയോടെ അവധിക്കാലം ആഘോഷിക്കുകയാണ് താരപുത്രി മീനാക്ഷി ദിലീപ്. പാരിസിൽ വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ് മീനാക്ഷി. നിറ പുഞ്ചിരിയോടെ നിൽക്കുന്ന ചിത്രങ്ങൾ മീനാക്ഷി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് കണ്ടവർക്ക് പലർക്കും ദീപിക പദുക്കോണുമായി മീനാക്ഷിക്ക് സമാനത ഉണ്ടെന്നു വരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്തിയിരിക്കുകയാണ്.
സുഹൃത്ത് നിത ജയകുമാറിനാണ് ഫോട്ടോഗ്രാഫർക്കുള്ള ക്രെഡിറ്റ് മീനാക്ഷി നൽകിയിരിക്കുന്നത്. അടുത്തിടെ മീനാക്ഷി തന്റെ കുടുംബത്തോടൊപ്പം അരുൺ ഗോപിയുടെ മക്കളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മീനാക്ഷി ദിലീപ് ഒരു ഡോക്ടറായി വരാൻ ഇനി അധിക കാലതാമസമില്ല. ചെന്നൈയിലാണ് മീനാക്ഷിയുടെ മെഡിസിൻ പഠനം. ഇതിനിടെ അവസരം കിട്ടുമ്പോഴെല്ലാം നാട്ടിലെത്താറുണ്ട്. അഭിനയ കുടുംബത്തിലെ അംഗമായ മീനാക്ഷിക്ക് ഡാന്‌സിലും കമ്പമുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് ശഷം ഇടയ്‌ക്കിടെ നൃത്ത വീഡിയോകൾ റീൽസ് ആയി പോസ്റ്റ് ചെയ്തിരുന്നു.















