തിരുവനന്തപുരത്ത് 300 പേർക്ക് ഭക്ഷ്യ വിഷബാധ. പിരപ്പൻ കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്ത അന്നദാനത്തിലൂടെയാണ് ഭക്ഷ്യ വിഷബാധയേറ്റത്. സിപിഎം ഭരണ സമിതിയുടെ നേതൃത്വത്തിലായിരുന്നു അന്നദാന വിതരണം.
പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസമായ ഇന്നലെ വിതരണം ചെയ്ത അന്നദാനം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചയുടനെ മൂന്നൂറോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഛർദ്ദിച്ച് അബോധാവസ്ഥയിലാണ് മിക്ക ആളുകളും ആശുപത്രിയിലെത്തിയത്.
ഗുരുതര ഭക്ഷ്യവിഷബാധയാണ് കാരണമെന്നും അധികൃതരെ വിവരം അറിയിച്ചതായും കന്യാകുളങ്ങര സർക്കാർ ആശുപത്രി സൂപ്രണ്ട് വൃക്തമാക്കി. സിപിഎം ഭരണ സമിതിയാണ് ക്ഷേത്രത്തിലെ ഭരണ കാര്യങ്ങൾ കാലങ്ങളായി നിർവഹിക്കുന്നതെന്നും ഭക്ഷ്യ വിഷബാധയേറ്റ സംഭവം പുറത്ത് വിടാതിരിക്കാനുള്ള ഇടപെടൽ സിപിഎം നേതാക്കൾ നടത്തിയതായും ആക്ഷേപമുണ്ട്
Comments