ലക്നൗ: ഉത്തർപ്രദേശിൽ 4,567 കോടി രൂപയുടെ വികസനപദ്ധതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം ചെയ്യും. യുപിയിലെ ഒരു ദിവസത്തെ സന്ദർശന വേളയിലാണ് വികസനപദ്ധതികൾ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നത്. വികസനപദ്ധതികളോടൊപ്പം ഹരിഹർപൂർ സംഗീത കോളേജിന്റെ തറക്കല്ലിടലും ഉദ്ഘാടന ചടങ്ങും അദ്ദേഹം നിർവഹിക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുക്കുകയും ഹരിഹർപൂർ ഗ്രാമം സന്ദർശിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഹരിഹർപൂർ സന്ദർശിച്ചപ്പോൾ ലഖ്നൗവിലെ ഭട്ഖണ്ഡേ സർവകലാശാലയുമായി ബന്ധിപ്പിക്കുന്ന ഒരു സംഗീത കോളേജ് ഗ്രാമത്തിൽ സ്ഥാപിക്കുമെന്ന് ഗാമത്തിലെ ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു.
ഹരിഹർപൂർ ഗ്രാമത്തിലെ കുട്ടികൾ അക്ഷരമാല പഠിക്കുന്നതിന് മുൻപ് തന്നെ സംഗീതം പഠിച്ച് തുടങ്ങുകയും സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോലും സംഗീതത്തിൽ നൈപുണ്യമുള്ളവരാണ്. എല്ലാ വീട്ടിലും ഹാർമോണിയം, സാരംഗി, തബല, സിത്താർ, ധോലക്, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉള്ളതിനാൽ സംഗീതത്തിലുള്ള അവരുടെ താൽപര്യം സ്വാഭാവികമായി അവർക്ക് ലഭിക്കുന്നു.
Comments