അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്. രാമക്ഷേത്രത്തിന്റെ 70 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി. രാമക്ഷേത്രത്തിന്റെ ജോലികൾ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് വ്യക്തമാകുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
नाम राम को अंक है सब साधन हैं सून।
अंक गएँ कछु हाथ नहिं अंक रहें दस गून॥श्री जन्मभूमि मन्दिर के भूतल के खम्बों के ऊपर बीम रखने का कार्य प्रारम्भ।
जय श्री राम! pic.twitter.com/n6BuSkGvOq
— Champat Rai (@ChampatRaiVHP) April 6, 2023
രാമക്ഷേത്രം അതിന്റെ നിർമ്മാണ സമയത്ത് പോലും അതിഗംഭീരമായാണ് കാണപ്പെടുന്നുത്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായിയാണ് ഈ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. നേരത്തെയും ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
ഈവർഷം അവസാനത്തോടെ രാമക്ഷേത്രം സജ്ജമാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രത്തിലെ അധികൃതർ പറയുന്നു. ഡിസംബറോടെ ശ്രീരാമന്റെ ശ്രീകോവിൽ പൂർത്തിയാകും. മകരസംക്രാന്തിക്ക് ശേഷം ഭക്തർക്കായി ശ്രീകോവിൽ തുറക്കും. ശ്രീകോവിലിലേക്ക് നിർമ്മിച്ച രാം ലല്ലയുടെ വിഗ്രഹം 51 ഇഞ്ച് ആയിരിക്കും. ശ്രീകോവിലിനുള്ളിൽ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നത് സ്വർണ്ണ ഇരിപ്പിടത്തിലായിരിക്കും. ക്ഷേത്രത്തിന്റെ ഗോപുരവും സ്വർണ്ണത്തിൽ നിർമ്മിക്കുമെന്നാണ് സൂചന.
ക്ഷേത്ര ഗോപുരത്തിന്റെ ഉയരം 161 അടിയാണ്. 2.7 ഏക്കർ ഭൂമിയിലാകും പുണ്യക്ഷേത്രം സ്ഥിതി ചെയ്യുക. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ആരാധനാലയമായി ശ്രീരാമ ജന്മഭൂമി ക്ഷേത്രം മാറും.
ക്ഷേത്രം 1000 വർഷത്തേക്ക് പൂർണ്ണമായും സുരക്ഷിതമായ രീതിയിലാണ് നിർമ്മിക്കുന്നത്.
പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങൾക്ക് സമാനമായ പ്രൗഢിയോടെയും ദീർഘാകാലം നിലനിൽക്കുന്ന രീതിയിൽ ഒരു ക്ഷേത്രം നിർമ്മിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പുരാണ സംബന്ധമായ ചുവർ ചിത്രങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ചിത്രീകരിക്കും.
Comments