അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ല ; അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിന് നടന്‍ പ്രശാന്ത്? സൂചന നല്‍കി പിതാവ് ത്യാഗരാജന്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ല ; അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിന് നടന്‍ പ്രശാന്ത്? സൂചന നല്‍കി പിതാവ് ത്യാഗരാജന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 02:15 pm IST
prashanth

prashanth

FacebookTwitterWhatsAppTelegram

 

ചെന്നൈ: തെന്നിന്ത്യയുടെ പ്രിയതാരം പ്രശാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യയില്‍ എങ്ങും സാന്നിധ്യമായിരുന്ന നടനും സംവിധായകനുമായ ത്യാഗരാജന്‍റെ മകനാണ് പ്രശാന്ത്. അടുത്തിടെ സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ ത്യാഗരാജന്‍ മകന്‍റെ തകര്‍ന്ന ദാമ്പത്യം സംബന്ധിച്ച് പ്രതികരിച്ചിരുന്നു. ത്യാ​ഗരാജന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലായതോടെയാണ് പ്രശാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്.

2005-ലാണ് പ്രശാന്ത് വിവാഹം കഴിച്ചത്. വീട്ടുകാര്‍ കണ്ടുപിടിച്ച ​ഗൃഹലക്ഷ്മി എന്ന യുവതിയെ പ്രശാന്ത് വിവാഹം കഴിച്ചെങ്കിലും മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസും നല്‍കിയിരുന്നു.
എന്നാൽ അന്നുണ്ടായ വിവാദങ്ങള്‍ ശരിക്കും പ്രശാന്തിനെ തകര്‍ത്തു.

അതേസമയം പ്രശാന്ത് അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നാണ് ത്യാഗരാജന്‍ ഇപ്പോള്‍ പറയുന്നത്. പുതിയ ചിത്രത്തിന്‍റെ റിലീസിന് ശേഷം മകന്റെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. മകന്‍റെ ജീവിതത്തില്‍ വീണ്ടും ഒരു വിവാഹത്തെക്കുറിച്ചുള്ള സൂചനകളും ത്യാഗരാജന്‍ നല്‍കിയിട്ടുണ്ട്.

ഒരുകാലത്ത് തെന്നിന്ത്യയിലെ മുന്‍നിര നായകനായിരുന്നു നടന്‍ പ്രശാന്ത്. ശങ്കറിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ജീന്‍സിലെ നായകനെ മലയാളികളടക്കം അത്രവേഗം മറക്കാന്‍ സാധ്യതയില്ല. ഇന്ന് ഏറെ ആരാധകരുള്ള അജിത്തിനും വിജയിക്കും മുന്‍പ് തന്നെ താര പദവി പ്രശാന്തിന് ഉണ്ടായിരുന്നു. ഒരു സെറ്റില്‍ അജിത്തിന് കിട്ടിയതിനെക്കാള്‍ സ്വീകരണം മുന്‍പ് പ്രശാന്തിന് കിട്ടിയിരുന്നു. അന്നത്തെ കോളിവുഡിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ അച്ഛന്‍റെ നിഴലില്‍ നിന്ന് ആദ്യം ലഭിച്ച വിജയങ്ങളും അവസരങ്ങളും മുതലാക്കാന്‍ സാധിക്കാതെ പ്രശാന്തിന്‍റെ കരിയര്‍ മെല്ലെ മെല്ലെ ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Tags: actorjeans
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies