ബിജെപിയിൽ വരുന്ന ആർക്കും നിരാശരാകേണ്ടി വരില്ല; കോൺഗ്രസിനെപ്പോലെ ഒരു കുടുംബത്തിനും ഉപജാപക സംഘത്തിനും വീതിച്ചു വയ്ക്കാനുളളതല്ല പാർട്ടിയെന്ന് കെ. സുരേന്ദ്രൻ; ഈസ്റ്റർ ദിനത്തിൽ ബിജെപിയുടെ സ്നേഹയാത്രയ്ക്ക് സ്നേഹോഷ്മളമായ സ്വീകരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിയിൽ വരുന്ന ആർക്കും നിരാശരാകേണ്ടി വരില്ല; കോൺഗ്രസിനെപ്പോലെ ഒരു കുടുംബത്തിനും ഉപജാപക സംഘത്തിനും വീതിച്ചു വയ്‌ക്കാനുളളതല്ല പാർട്ടിയെന്ന് കെ. സുരേന്ദ്രൻ; ഈസ്റ്റർ ദിനത്തിൽ ബിജെപിയുടെ സ്നേഹയാത്രയ്‌ക്ക് സ്നേഹോഷ്മളമായ സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 05:36 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സാമൂഹ്യ സമരസതയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബിജെപി നടത്തിയ സ്നേഹയാത്രയ്‌ക്ക് ഊഷ്മളമായ സ്വീകരണം. ബിജെപി പ്രവർത്തകർ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശം നൽകി.

ക്രിസ്ത്യൻ സമൂഹത്തിൽ ബിജെപിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കേവലം ക്രൈസ്തവ മതമേധാവികൾ മാത്രമല്ല സാധാരണ ക്രൈസ്തവർക്കും ബിജെപിയോടുള്ള സമീപനത്തിൽ അനുകൂലമായി മാറ്റമാണ് ദൃശ്യമായിരിക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ ഭരണത്തോടുമുള്ള പ്രതീക്ഷയും വിശ്വാസവും ക്രൈസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു എന്നാണ് ബിജെപി പ്രവർത്തകർക്കനുഭവപ്പെട്ടത്. ക്രൈസ്തവ വിശ്വാസികൾ കൂടുതലുളള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലുമെല്ലാം സദ്ഭരണത്തിന്റെ നാളുകൾ അവർ കണ്ടു കഴിഞ്ഞു. എല്ലായിടത്തും അഭൂതപൂർവമായ വികസനമാണ് കാണുന്നത്. ഈ വികസനം കേരളത്തിലും അനുഭവപ്പെടണമെങ്കിൽ ഇവിടെയും നരേന്ദ്രമോദിയുടെ നേതൃത്വവും ബിജെപി ഭരണവും വേണമെന്ന തിരിച്ചറിവ് ക്രൈസ്തവ വിശ്വാസികൾക്ക് ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയെ സ്വാഗതം ചെയ്തുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെ ലേഖനം വളരെ പ്രസക്തവും യാഥാർത്ഥ്യ ബോധത്തോടെയുമുള്ളതാണ്. ബിജെപിയുടെ സമ്പർക്ക പരിപാടി രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതല്ല, സാമൂഹ്യസമരസതയ്‌ക്ക് വേണ്ടിയുള്ളതാണ്. മതന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും കുപ്രചാരണം നടത്താനുമുളള ഇടതു വലതു മുന്നണികളുടെ പതിറ്റാണ്ടുകളായുളള ശ്രമം ഇവിടെ പരാജയപ്പെടുകയാണ്. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി വികസനത്തിനായി മുന്നോട്ടുവരണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയിലേക്കുള്ള വരവ് തുടങ്ങിയതോടെ ഇരുമുന്നണികൾക്കും വെപ്രാളം തുടങ്ങി. എ.കെ ആന്റണിയുടെ മകന് പോലും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് തീവ്ര ഇടതുപക്ഷങ്ങളോട് ചേർന്ന് രാജ്യത്തെ തകർക്കുകയാണെന്ന് പറയേണ്ടി വരുന്നത് ഞങ്ങളുടെ കുറ്റമല്ല, അത് കോൺഗ്രസ് സ്വയം കൃതാനർത്ഥം ചെയ്തതാണ്. ഞങ്ങൾ സ്നേഹത്തിന്റെ സന്ദേശം കൈമാറുന്നതിൽ അവർ വെപ്രാളപ്പെടുന്നതെന്തിനാണ്. തങ്ങൾ ശരിയായതും ആത്മാർഥതയോടെയുളളതുമായ സമീപനമാണ് കൈക്കൊള്ളുന്നത്. മറ്റ് പാർട്ടികളിൽ നിന്ന് ആരെയും ലക്ഷ്യമിട്ടു കൊണ്ടുവരുന്നതല്ല. ഞങ്ങളുടെ നിലപാടിന്റെ പേരിലാണ് ആളുകൾ ഞങ്ങളുടെ പാർട്ടിയിലേക്ക് വരുന്നത്. മോദിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് എല്ലായിടത്തും ലഭിക്കുന്നത്. കേവലം ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ മാറ്റംവന്നു. 15 ശതമാനം വരെ വോട്ട് നേടിയ കേരളത്തിലും മാറ്റമുണ്ടാക്കാൻ കഴിയും. അവിടെ നിന്നു മുന്നോട്ട് പോകാൻ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം തേടുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പാർട്ടിയിൽ വരുന്ന, അർഹതയുളളവർക്കും കഴിവുളളവർക്കും ബിജെപിയിൽ ഏതറ്റം വരെയും പോകാനാകും. കോൺഗ്രസിൽ അതൊരിക്കലും സ്വപ്നം കാണാനാകില്ല. ബിജെപിയിൽ വരുന്ന ആർക്കും നിരാശരാകേണ്ടി വരില്ല. കോൺഗ്രസിനെപ്പോലെ ഒരു കുടുംബത്തിനും ഉപജാപക സംഘത്തിനും വീതിച്ചു വയ്‌ക്കാനുളളതല്ല പാർട്ടി. കേന്ദ്ര കാബിനറ്റിൽ പോലും വിവിധ മേഖലകളിൽ കഴിവുള്ളവരെ നോക്കിയാണ് നിയോഗിച്ചിരിക്കുന്നത്. ഏത് ചെറുപ്പക്കാർക്കും ബിജെപിയിൽ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഈസ്റ്റർ ആശംസകൾ നൽകാനായി കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലയ്‌ക്കിനെ സന്ദർശിച്ചു. സന്ദർശനത്തിൽ സന്തോഷമുണ്ടെന്നും എല്ലാ പാർട്ടികളും ഇങ്ങനെ ചെയ്യണമെന്നും ബിഷപ് ചക്കാലയ്‌ക്കൽ പറഞ്ഞു. തങ്ങൾക്ക് ഹൃദ്യമായി സ്വീകരണമാണ് ലഭിച്ചതെന്നും വിശ്വാസികളെ കാണാൻ വീടുകളിലും മതനേതാക്കളെ കാണാൻ പള്ളികളിലും സന്ദർശനം നടത്തുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപി സംസ്ഥാന  വൈസ് പ്രസിഡന്റ്  പി.രഘുനാഥ്, ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി രാധാകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ സരിത പറയേരി, സതീഷ് പാറന്നുർ എന്നിവരും കൂടെയുണ്ടായിരുന്നു.

സംസ്ഥാന സർക്കാർ തീവ്രവാദ കേസുകളിലും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ്. സ്വീകരിക്കുന്നതെന്ന് സുരേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തടിയന്റവിടെ   നസീറിനെ ഇവിടെ നിന്ന്  കേരള പോലീസ് പിടിച്ചൊഴിവാക്കിയതാണ്. വാഗമൺ സിമി ക്യാമ്പ് ഇവിടത്തെ പോലീസ് ഒഴിവാക്കിയതാണ്. അവരെയല്ലാം പിടിച്ചത് കേന്ദ്ര ഏജൻസികളോ മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമാണ്. എലത്തൂർ കേസ് അട്ടിമറിക്കാൻ സംസ്ഥാന പോലീസ് വിചാരിച്ചാൽ പോലും നടക്കില്ല. കേന്ദ്ര സർക്കാർ രാജ്യരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: BJPK Surendraneaster
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies