ആലപ്പുഴ: ഗാനമേളയുടെ ഇടവേളയിൽ ഹൃദയാഘാതം, ഗായകന് ദാരുണാന്ത്യം. ഗായകൻ പള്ളിക്കെട്ട് രാജ എന്ന രാജു എ കെ ആണ് മരിച്ചത്. പാട്ട് പാടി വിശ്രമിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്.
കായംകുളം പത്തിയൂരിലെ ക്ഷേത്രത്തിലെ ഗാനമേളയിൽ പാടിയശേഷം വേദിക്ക് മുന്നിലുള്ള കസേരയിൽ ഇരുന്ന് വിശ്രമിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. കോട്ടയം കറുകച്ചാൽ സ്വദേശിയാണ് രാജ.
പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടിയാണ് രാജ ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്. ഇതൊടെയാണ് അദ്ദേഹം പള്ളിക്കെട്ട് രാജ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. കന്യാകുമാരി സാഗർ ബീറ്റ്സ് ഗ്രൂപ്പിലെ ഗായകനാണ് പള്ളിക്കെട്ട് രാജ. നേരത്തെ മൂവാറ്റുപുഴ ഏഞ്ചൽ വോയിസിൽ ഗായകനായിരുന്നു.
Comments