വിഷു സ്‌പെഷ്യൽ വിഭവം: ഏറെ രുചികരമായ 'വിഷുക്കട്ട' നമുക്ക് ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

വിഷു സ്‌പെഷ്യൽ വിഭവം: ഏറെ രുചികരമായ ‘വിഷുക്കട്ട’ നമുക്ക് ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 02:41 pm IST
FacebookTwitterWhatsAppTelegram

വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. വീണ്ടും ഒരു വിഷുക്കാലം വരവായി. കണിയൊരുക്കലും സദ്യയൊരുക്കുന്നതിനൊപ്പം പ്രധാനപ്പെട്ടതാണ് വിഷുക്കട്ട തയ്യാറാക്കൽ. പല നാട്ടിലും പല രീതിയിൽ ആണ് വിഷുക്കട്ട തയ്യാറാക്കുന്നത്. ചിലസ്ഥലങ്ങളിൽ വിഷുവിന് വിഷുക്കട്ട തയ്യാറാക്കുന്നുണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. കൂടുതലായും ശർക്കര പാനിക്കൊപ്പം വിഷുക്കട്ട കഴിക്കാവുന്നതാണ്. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് വിഷുക്കട്ട. ഒന്ന് കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയാണ് വിഷുക്കട്ടയുടേത്. വിഷു പുലരിയിൽ കണികണ്ടുണരുമ്പോൾ മനസ്സും ശരീരവും നിറയാൻ ഏറെ രുചികരമായ ഈ വിഷുക്കട്ട നമുക്ക് തയാറാക്കാം.

വിഷുക്കട്ടയുടെ ചേരുവകൾ

ഉണക്കലരി – ഒരു കപ്പ്
തേങ്ങ – 2
നല്ല ജീരകം ചതച്ചത് – ഒരു ടീസ്പൂൺ
ചുക്കുപൊടി -കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ശർക്കര ചീകിയത് – അര കപ്പ്
വെള്ളം – കാൽ കപ്പ്
ഏലയ്‌ക്കാപ്പൊടി – ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

ഉണക്കലരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുക. തേങ്ങ ചിരവിയെടുത്ത ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് മിക്‌സിയിൽ നന്നായി അരച്ച് എടുക്കുക. ഇതിൽ നിന്നും രണ്ട് കപ്പ് കട്ടി തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കുക. ബാക്കിയുള്ള തേങ്ങാക്കൊത്തിലേക്ക് വീണ്ടും വെള്ളം ചേർത്തു അരച്ച് രണ്ടാം പാലും മൂന്നാം പാലും പിഴിഞ്ഞെടുക്കുക. മൊത്തത്തിൽ നാല് കപ്പ് പാല് ഉണ്ടായിരിക്കണം. ഒരു പ്രഷർ കുക്കറിൽ കുതിർത്ത അരിയും നാല് കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാലും ചേർത്ത് യോജിപ്പിക്കുക. കുക്കർ അടച്ച് നന്നായി ആവി വരുമ്പോൾ വിസ്സിൽ ഇട്ടശേഷം ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കുക. ചൂട് കുറഞ്ഞ ശേഷം കുക്കർ തുറന്നു കട്ടി തേങ്ങാപ്പാലും ജീരകം ചതച്ചതും ഉപ്പും ചേർക്കുക. ചെറിയ തീയിൽ കട്ടിയാവുന്നത് വരെ നന്നായി ഇളക്കി എടുക്കുക.
വശങ്ങളിൽ നിന്ന് വിട്ടു വരുമ്പോൾ നെയ്മയം പുരട്ടിയ പാത്രത്തിൽ നിരത്തുക. ചൂടാറുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം. രുചികരമായ വിഷുക്കട്ട റെഡി. ശർക്കര കാൽ കപ്പ് വെള്ളവും ഏലയ്‌ക്കാപ്പൊടിയും ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക. ഈ ശർക്കരപ്പാനി ചേർത്ത് വേണം വിഷുക്കട്ട കഴിക്കാൻ.

Tags: Vishu SpecialVishu2023
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies