തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു; അച്ഛനും അമ്മയും വഴിമുടക്കികളാണെന്ന് ഞാന്‍ അന്ന് പറഞ്ഞതിന് കാരണമിത്: നിരഞ്ജന അനൂപ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു; അച്ഛനും അമ്മയും വഴിമുടക്കികളാണെന്ന് ഞാന്‍ അന്ന് പറഞ്ഞതിന് കാരണമിത്: നിരഞ്ജന അനൂപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 07:06 pm IST
Facebook
Twitter
WhatsAppTelegram

വളരെ കുറച്ച് സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് നിരഞ്ജന അനൂപ്. തന്റെ കുടുംബത്തെ കുറിച്ചും അഭിനയ ജീവിതത്തിൽ അച്ഛനും അമ്മയും നൽകുന്ന പിന്തുണയെ കുറിച്ചും താരം എപ്പോഴും വാചാലയാകാറുണ്ട്. ഇപ്പോഴിതാ, അഭിനയ മോഹത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോഴുണ്ടായ മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ച് തുറന്ന പറഞ്ഞിരിക്കുകയാണ് നിരഞ്ജന.

താൻ അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടിയായതുകൊണ്ട് പഠിത്തം പൂര്‍ത്തിയാക്കിയിട്ട് സിനിമയിലേക്ക് പോയാല്‍ മതിയെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. കൂടാതെ സിനിമയില്‍ വന്ന ആദ്യ സമയത്തൊക്കെ പലകാര്യങ്ങളിലും അവര്‍ ഇടപെടാറുണ്ടെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നുമാണ് നടി പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘ഒരു പത്താം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്താണ് എനിക്ക് അഭിനയിക്കണമെന്ന് ഞാന്‍ പറയുന്നത്. ആ സമയത്ത് അത്യാവശ്യം കുഴപ്പമില്ലാതെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളുമായിരുന്നു ഞാന്‍. അപ്പോള്‍ അച്ഛനും അമ്മക്കും ടെന്‍ഷനായി. ഞാന്‍ എങ്ങാനും പഠിത്തത്തില്‍ നിന്നും മാറി അഭിനയത്തില്‍ ഫോക്കസ് ചെയ്യുമോ എന്നൊക്കെയാണ് അവര്‍ ചിന്തിച്ചത്.

ഞാന്‍ അഭിനയിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല അവര്‍ എതിര്‍ത്തത്. അങ്ങനെയൊരു പേടി നിലനില്‍ക്കുന്നത് കൊണ്ട് കുറച്ച് നാള്‍ കഴിയട്ടെ എന്നിട്ട് ആലോചിക്കാമെന്ന് പറഞ്ഞു. പക്ഷെ എനിക്ക് ഇപ്പോള്‍ അഭിനയിക്കണമെന്ന് പറഞ്ഞ് പൊറുതി മുട്ടിയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് അച്ഛനും അമ്മയും വഴിമുടക്കികളാണെന്ന് ഞാന്‍ അന്ന് പറഞ്ഞത്.

എന്റെ സിനിമാ ജീവിതത്തില്‍ അന്നൊക്കെ അവര്‍ ഇടപെടുകയും ചെയ്യുമായിരുന്നു. സ്വാഭാവികമായിട്ടും അന്നൊക്കെ കഥ കേള്‍ക്കുമ്പോള്‍, വിവരക്കേടുകൊണ്ട് ഞാന്‍ ചെയ്യുന്ന പാളിച്ചകളിലുമൊക്കെ ഇടപെടാനും അവര്‍ വരാറുണ്ടായിരുന്നു. തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇപ്പോള്‍ അത്തരം കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ല. പക്ഷെ എന്തെങ്കിലും സംശയമൊക്കെയുണ്ടെങ്കില്‍ ഞാനങ്ങോട്ട് പോയി ചോദിക്കും. അച്ഛനാണ് സിനിമകള്‍ കൂടുതല്‍ കാണുന്നത്. അമ്മക്ക് പണ്ട് മുതലെ സിനിമയോട് വലിയ താത്പര്യമൊന്നുമില്ല. കുത്തിയിരുന്ന് കാണാനുള്ള പേഷ്യന്‍സും അമ്മക്കില്ല.’- നിരഞ്ജന പറഞ്ഞു.

Tags: entertainment
Share
Tweet
SendShare

More News from this section

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies