ശ്രീനഗർ : ജമ്മുകശ്മീരിലെ സോജില തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ടണലാണ് ജമ്മുകശ്മീരിൽ നിർമ്മിക്കുന്നത്. 6,800 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ജമ്മുകശ്മീർ ലെഫറ്റന്റെ ജനറൽ മനോജ് സിൻഹയും ചേർന്നാണ് തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. സോജില തുരങ്കം നിർമ്മിക്കുന്നതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം ലഭിക്കുകയും തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കൂടാതെ, കശ്മീരും കന്യാകുമാരിയും തമ്മിലുള്ള റോഡ് കണ്ക്ടിവിറ്റി കൈവരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സോജിലയിലെ തുരങ്കത്തിനായി 6,800 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 13.14 കിലോമീറ്റർ നീളമുള്ള ടണലിന്റെയും റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. സോജില ടണൽ യാഥാർത്ഥ്യമാക്കുന്നത്തോടെ ശ്രീനഗർ-കാർഗിൽ ലേ എന്നിവിടങ്ങളിലേക്കുള്ള യാത്ര മൂന്ന് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും. ജമ്മുകശ്മീരിൽ 25,000 കോടി രൂപ മുതൽ മുടക്കിൽ 19 തുരങ്കങ്ങൾ കൂടി നിർമ്മിക്കുമെന്ന് ഗഡ്കരി ട്വീറ്റ് ചെയ്തു.
ജമ്മുകശ്മീരിലെ പ്രധാന മേഖലകളായ ശ്രീനഗർ, ദ്രാസ്,കാർഗിൽ, ലേ എന്നീ പ്രദേശങ്ങളെയാണ് സോജില ടണൽ ബന്ധിപ്പിക്കുന്നത്. തുരങ്കത്തിനുള്ളിൽ എമർജൻസി ലൈറ്റിംഗ്, വെന്റിലേഷൻ സിസ്റ്റം, ടണൽ റേഡിയോ സിസ്റ്റം,സിസിടിവി തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. 2024-ൽ ടണൽ സൈനിക നീക്കങ്ങൾക്കായി തുറന്ന് നൽകാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ. 2018-ൽ മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സോജില ടണലിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. 2026-ഓടെ ടണൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments